Breaking

Saturday, December 26, 2020

കേന്ദ്ര സര്‍വകലാശാലാ ഡിഗ്രി പ്രവേശനത്തിന് ഇനി മുതല്‍ ഒറ്റ പ്രവേശന പരീക്ഷ

ന്യൂഡൽഹി: 2020-21 അധ്യയന വർഷം മുതൽ കേന്ദ്ര സർവകലാശാലകളിലെ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഒറ്റപ്രവേശന പരീക്ഷ നടത്തുമെന്ന് കേന്ദ്ര സർക്കാർ. ഉയർന്ന നിലവാരത്തിലുള്ള അഭിരുചി പരീക്ഷ നടത്തുന്നതിനുള്ള നടപടിക്രമം തീരുമാനിക്കാൻ ഏഴംഗ വിദഗ്ദ്ധ സമിതിക്ക് കേന്ദ്ര സർക്കാർ രൂപം നൽകി. ദേശിയ ടെസ്റ്റിങ്ഏജൻസിയാണ് കമ്പ്യുട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ നടത്തുകയെന്ന് കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖരെ അറിയിച്ചു. ഒരു മാസത്തിനുള്ളിൽ വിദഗ്ദ്ധ സമിതി പരീക്ഷ നടത്തിപ്പിന്റെ നടപടിക്രമങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് നൽകുമെന്ന് യുജിസി ചെയർപേഴ്സൺ ഡി. പി സിങ്അറിയിച്ചു. പൊതു പരീക്ഷയ്ക്ക് ഒപ്പം വിഷയ കേന്ദ്രീകൃത പരീക്ഷയും ഉണ്ടാകും. ഓരോ വർഷവും രണ്ട് തവണ പ്രവേശന പരീക്ഷ നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. എന്നാൽ 2020 -21 വർഷത്തിൽ ഒരു തവണ മാത്രമേ പരീക്ഷ ഉണ്ടാകുകയുള്ളൂ. വിവിധ കേന്ദ്ര സർവകലാശാലകളിൽ ഉയർന്ന കട്ട് ഓഫ് മാർക്ക് കാരണം വിദ്യാർത്ഥി പ്രവേശനത്തിൽ ഉണ്ടാകുന്ന സങ്കീർണ്ണത ഒറ്റ പ്രവേശന പരീക്ഷയിലൂടെ ഇല്ലാതാകുമെന്നാണ് കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടുന്നത്. കൂടുതൽ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിയുന്ന തരത്തിലാകും ഒറ്റ പ്രവേശന പരീക്ഷഎഴുതാനുള്ള മിനിമം മാർക്ക് നിശ്ചയിക്കുകയെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. content highlights:Common test for admission to central universities


from mathrubhumi.latestnews.rssfeed https://ift.tt/34KcW5e
via IFTTT