Breaking

Saturday, December 26, 2020

മൂന്ന് മാസമേ താലിയുണ്ടാവൂവെന്ന് ഭീഷണിപ്പെടുത്തി, ദുരഭിമാനക്കൊലയെന്ന് മരിച്ച അനീഷിന്റെ ബന്ധുക്കള്‍

തേൻകുറിശ്ശി : പാലക്കാട്ടെ തേങ്കുറിശ്ശിയിൽ ജാതിക്കൊലയ്ക്ക് ഇരയായി കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യാപിതാവ് പ്രഭുകുമാർ പോലീസ്കസ്റ്റഡിയിൽ.കൊല നടത്തിയ ശേഷം ഒളിവിൽപ്പോയ ഇയാളെ കോയമ്പത്തൂരിലെ ബന്ധുവീട്ടിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. കൊലനടന്ന വെള്ളിയാഴ്ച തന്നെ അനീഷിന്റെ ഭാര്യയുടെ അമ്മാവൻ സുരേഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മരണം ദുരഭിമാനക്കൊലയെന്നാണ്കൊല്ലപ്പെട്ട അനീഷിന്റെ ബന്ധുക്കളുടെ ആരോപണം. കസ്റ്റഡിയിലായ അനീഷിന്റെഭാര്യാപിതാവ് പ്രഭുകുമാർ, അമ്മാവൻ സുരേഷ് എന്നിവരിൽ നിന്ന്കൂടുതൽ വിവരങ്ങൾ ലഭിച്ചാൽ മാത്രമേ ദുരഭിമാനക്കൊലയെന്ന് പറയാൻ കഴിയൂ എന്നാണ് പാലക്കാട് ഡിവൈഎസ്പി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അനീഷിന്റെ ഭാര്യാപിതാവ് നേരത്തെ ഭീഷണിമുഴക്കിയിരുന്നുവെന്നാണ് അനീഷിന്റെസഹോദരൻ അരുൺമാതൃഭൂമി ന്യൂസിനോട് പറഞ്ഞത്. "അവർ ബൈക്കിൽ വന്നാണ് ചെയ്തത്. മൂന്നുമാസത്തിനുള്ളിൽ എല്ലാം അവസാനിപ്പിക്കുമെന്ന് ഭീഷണിയുണ്ടായിരുന്നു. മൂന്ന് മാസം മാത്രമേ മഞ്ഞച്ചരടിന് മൂല്യമുണ്ടാവൂ എന്ന് പിതാവ് പ്രഭുകുമാർ ഹരിതയെ ഭീഷണിപ്പെടുത്തിയിരുന്നു", അരുൺമാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മൂന്നുമാസം മുൻപാണ് അനീഷിന്റെയും ഹരിതയുടെയും വിവാഹം നടന്നത്. ജാതിവ്യത്യാസമുണ്ടെന്നും മൂന്നുമാസത്തിൽ കൂടുതൽ ഒരുമിച്ച് കഴിയാൻ അനുവദിക്കില്ലെന്നും ഇവർ ഭീഷണി മുഴക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാട്ടെ തേൻകുറിശ്ശിയിൽ വെള്ളിയാഴ്ച ആറരയോടെയാണ് കൊലപാതകം നടന്നത്. അനീഷും സഹോദരനും കൂടി ബൈക്കിൽ പോവുകയായിരുന്നു. സമീപത്തെ കടയിൽ സോഡ കുടിക്കാനായി ബൈക്ക് നിർത്തിയപ്പോൾ പ്രഭുകുമാറും സുരേഷും ചേർന്ന് അനീഷിനെ ആക്രമിക്കുകയായിരുന്നു. കഴുത്തിനും കാലിനുമാണ് അനീഷിന് വെട്ടേറ്റത്. അനീഷിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഹരിതയുടെ അച്ഛൻ പ്രഭുകുമാറും സുരേഷുമാണ് കൊലയ്ക്കു പിന്നിലെന്ന് സംശയിക്കുന്നതായി പാലക്കാട് ഡി.വൈ.എസ്.പി. പി. ശശികുമാർ പറഞ്ഞു. content highlights:Dishonour killing in palakkad, relatives of Aneesh speaks about prabhukumars threatening


from mathrubhumi.latestnews.rssfeed https://ift.tt/37OLxRL
via IFTTT