Breaking

Monday, December 28, 2020

അവര്‍ വിദ്വേഷവും വിഭജനവും സൃഷ്ടിക്കുന്നു; ബിജെപി സര്‍ക്കാരുകളുടെ മതപരിവര്‍ത്തന നിയമത്തിനെതിരേ ജെഡിയു

പട്ന : ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മതപരിവർത്തനം തടയുന്നതിനുള്ള നിയമം കൊണ്ടുവരുന്നതിനെ എതിർത്ത് എൻഡിഎ സഖ്യ കക്ഷിയായ ജെഡിയു പ്രമേയം പാസാക്കി. പട്നയിൽ നടന്ന പാർട്ടി ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് ബിജെപി സർക്കാരുകൾക്കെതിരേപ്രമേയം പാസാക്കിയത്. ഈ നിയമങ്ങൾ സമൂഹത്തിൽ വിദ്വേഷവും വിഭാജനവും സൃഷ്ടിക്കുന്നുവെന്ന് ജെഡിയു വാക്താവ് കെ.സി.ത്യാഗി പറഞ്ഞു. ലവ് ജിഹാദ് എന്ന പേരിൽ രാജ്യത്ത് വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു. പ്രായപൂർത്തിയായ രണ്ടുപേർക്ക് മതം, അല്ലെങ്കിൽ ജാതി എന്നിവ പരിഗണിക്കാതെ അവർക്ക് ഇഷ്ടമുള്ള ജീവിത പങ്കാളികളെ തിരഞ്ഞെടുക്കാൻ ഭരണഘടന സ്വാതന്ത്ര്യം നൽകുന്നു ത്യാഗി പറഞ്ഞു. ഈ വിഷയങ്ങളിൽ പാസാക്കുന്ന നിയമങ്ങൾക്ക് എതിരാണ് പാർട്ടിയെന്നും അദ്ദേഹം കൂട്ടേച്ചർത്തു. ഉത്തർപ്രദേശിനു പിന്നാലെ മധ്യപ്രദേശ് സർക്കാരും നിർബന്ധിത മതപരിവർത്തനം തടയുന്നതിനുള്ള നിയമം കഴിഞ്ഞദിവസം കൊണ്ടുവന്നിരുന്നു. മതസ്വാതന്ത്ര്യ ബിൽ 2020-ന് ശനിയാഴ്ച ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. അടുത്തയാഴ്ച ചേരുന്ന മധ്യപ്രദേശ്നിയമസഭാ സമ്മേളനത്തിൽ ബില്ലവതരിപ്പിക്കുമെന്നാണ് സൂചന. ബിഹാറിൽ ബിജെപിയുമായി സഖ്യത്തിലുള്ള ജെഡിയു ഇത്തരത്തിലൊരു പ്രമേയം പാസാക്കിയത് മുന്നണിക്കുള്ളിലെ ഭിന്നത വലുതാക്കിയിട്ടുണ്ട്. നേരത്തെ അരുണാചൽ പ്രദേശിൽ ആറ് ജെഡിയു എംഎൽഎമാർ ബിജെപിയിൽ ചേർന്നത് ഇരുപാർട്ടികളും തമ്മിൽ ഭിന്നിപ്പിനിടയാക്കിയിരുന്നു. സഖ്യ ധർമ്മത്തിന്റെ ലംഘനം എന്നാണ് അരുണാചലിലെ സംഭവ വികാസങ്ങളെ ജെഡിയു ദേശീയ എക്സിക്യുട്ടീവ് വിശേഷിപ്പിച്ചത്. നിരവധി വിഷയങ്ങളിൽ ഞങ്ങൾക്ക് വ്യത്യസ്ത സമീപനങ്ങളുണ്ടെന്ന് ബിഹാർ ബിജെപി വക്താവ് പ്രേംരഞ്ജൻ പറഞ്ഞു. സർക്കാരിനെ നയിക്കുന്നത് സാധാരണ പരിപാടികളാണ്. ലവ് ജിഹാദ് നിയമം പാർട്ടിയുടെ അജണ്ടയിലില്ല, ഒരു ബിജെപി നേതാവും അത് ആവശ്യപ്പെട്ടിട്ടില്ല. അദ്ദേഹം പറഞ്ഞു. Content Highlights: They create social hatred and division-JD(U) defies ally BJP on anti-conversion laws


from mathrubhumi.latestnews.rssfeed https://ift.tt/3pp8y3F
via IFTTT