ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയും നടൻ രജനീകാന്തും തന്റെ രണ്ടുകണ്ണുകൾ പോലെയാണെന്ന് അർജുന മൂർത്തി. ബി.ജെ.പിയിൽനിന്ന് രാജിവച്ച് പുതിയ പാർട്ടി രൂപവത്കരണത്തിനായി രജനീകാന്തിനൊപ്പം ചേർന്ന് അർജുന മൂർത്തി രജനിയുടെ പിൻമാറ്റത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു. രജനി ആരെയും കബളിപ്പിച്ചിട്ടില്ലെന്നും ആരോഗ്യപ്രശ്നമാണ് രാഷ്ട്രീയപ്രവേശത്തിൽനിന്ന് പിൻതിരിയാൻ കാരണമെന്നും പറഞ്ഞ അർജുന മൂർത്തിആരാധകരും ജനങ്ങളും ഇത് അംഗീകരിക്കണമെന്നും അഭ്യർഥിച്ചു. ദേശീയതലത്തിൽ ഇന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്യുന്ന നല്ല കാര്യങ്ങളെ വരവേൽക്കുന്നു. അദ്ദേഹത്തെ വലിയ ബഹുമാനത്തോടെയാണ് കാണുന്നത്. തമിഴ്നാടിനുവേണ്ടി നല്ലതുചെയ്യാൻ കഴിവും മനസ്സുമുള്ളയാൾ എന്ന നിലയിലാണ് രജനീകാന്തിനൊപ്പം ചേർന്നത്. ബി.ജെ.പി.യിലേക്ക് തിരിച്ചുപോകുന്നില്ലെന്ന് വ്യക്തമാക്കിയ മൂർത്തി രാഷ്ട്രീയമില്ലാതെതന്നെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന രജനിക്ക് ഒപ്പമുണ്ടാകുമെന്നും പറഞ്ഞു. Content Highlights:Arjuna Murthy, Rajinikanth, Narendra Modi
from mathrubhumi.latestnews.rssfeed https://ift.tt/38P0AtR
via
IFTTT