Breaking

Sunday, December 27, 2020

അര്‍ധ സെഞ്ചുറിയുമായി ക്യാപ്റ്റന്‍ രഹാനെ; ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ലീഡിലേക്ക്

മെൽബൺ: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ അർധ സെഞ്ചുറിയുമായി ക്യാപ്റ്റൻ അജിങ്ക്യ രഹാനെ. 112 പന്തിൽ 50 തികച്ച രഹാനെ ക്രീസിലുണ്ട്. രണ്ടാം ദിനം ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, ഹനുമ വിഹാരി, ഋഷഭ് പന്ത് എന്നിവരുടെ വിക്കറ്റുകൾ ഇന്ത്യയ്ക്ക് നഷ്ടമായി. രണ്ടാം ദിനം ഒരു വിക്കറ്റ് നഷ്ടത്തിൽ 36 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കായി ഗിൽ മികച്ച പ്രകടനം പുറത്തെടുത്തു. 65 പന്തുകൾ നേരിട്ട ഗിൽ എട്ടു ബൗണ്ടറികളടക്കം 45 റൺസെടുത്താണ് മടങ്ങിയത്. നിലയുറപ്പിച്ച് കളിച്ച പൂജാരയാണ് പിന്നീട് മടങ്ങിയത്. 70 പന്തിൽ നിന്ന് 17 റൺസെടുത്ത പൂജാരയെ പാറ്റ് കമ്മിൻസാണ് പുറത്താക്കിയത്. രണ്ടാം വിക്കറ്റിൽ ഗിൽ - പൂജാര സഖ്യം 61 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. തുടർന്ന് ക്രീസിൽ ഒന്നിച്ച അജിങ്ക്യ രഹാനെ - ഹനുമ വിഹാരി സഖ്യം നിലയുറപ്പിച്ച് കളിച്ചു. കൂട്ടുകെട്ട് അർധ സെഞ്ചുറി പിന്നിട്ടതിനു പിന്നാലെ വിഹാരിയെ നഥാൻ ലിയോൺ മടക്കി. 66 പന്തിൽ നിന്ന് 21 റൺസെടുത്താണ് വിഹാരി മടങ്ങിയത്. രഹാനെയ്ക്കൊപ്പം തകർത്തടിച്ച ഋഷഭ് പന്ത് 40 പന്തിൽ നിന്ന് 29 റൺസെടുത്ത് പുറത്തായി. 57 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. രഹാനെയും രവീന്ദ്ര ജഡേജയുമാണ് ഇപ്പോൾ ക്രീസിൽ. നേരത്തെ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 195 റൺസിന് പുറത്തായിരുന്നു. 132 പന്തിൽ 48 റൺസെടുന്ന മാർനസ് ലബുഷെയ്നാണ് അവരുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ നാലു വിക്കറ്റ് വീഴ്ത്തി. ആർ. അശ്വിൻ മൂന്ന് വിക്കറ്റും അരങ്ങേറ്റക്കാരൻ മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റും നേടി. മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം... Content Highlights: India vs Australia 2nd test day 2


from mathrubhumi.latestnews.rssfeed https://ift.tt/3rDjJI3
via IFTTT