ചെന്നൈ: തമിഴ് നടനും ഡബ്ബിങ് ആർടിസ്റ്റുമായ അരുൺ അലക്സാണ്ടർ അന്തരിച്ചു. 48 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. നയൻതാര പ്രധാനവേഷത്തിലെത്തിയ കോലമാവ് കോകിലയിലൂടെയാണ് അരുൺ ശ്രദ്ധനേടുന്നത്. പിന്നീട് കൈതി, ബിഗിൽ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. അവഞ്ചേർസ്, അക്വാമാൻ തുടങ്ങിയ ഹോളിവുഡ് സിനിമകളുടെ തമിഴ് പതിപ്പുകളിൽ അദ്ദേഹം ഡബ്ബ് ചെയ്തിട്ടുണ്ട്. ശിവകാർത്തികേയന്റെ ഡോക്ടർ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. സംവിധായകൻ ലോകേഷ് കനകരാജ് തുടങ്ങിയവർ മരണത്തിൽ അനുശോചിച്ചു. Content Highlights:Actor Arun Alexander Bigil Kaithi Kolamavu Kokila Movie passed away
from mathrubhumi.latestnews.rssfeed https://ift.tt/3hqt9Sh
via
IFTTT