കൊച്ചി: പെരുമ്പാവൂർ ചേലാമറ്റത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയിൽ കണ്ടെത്തി. അച്ഛനും അമ്മയും മക്കളും അടങ്ങുന്ന കുടുംബത്തെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.ആത്മഹത്യയെന്ന സൂചനയാണ് പോലീസ് നൽകുന്നത്. പാറപ്പുറത്ത് വീട്ടിൽ ബിജു ഭാര്യ അമ്പിളി, മക്കളായ അശ്വതി,അർജ്ജുൻ എന്നിവരാണ് മരിച്ചത്.ചിട്ടിനടത്തിപ്പിനെ തുടർന്നുണ്ടായ കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് വ്യക്തമാക്കി. മക്കൾ രണ്ട് പേരും ഹാളിലും, ബിജുവും ഭാര്യയും കിടപ്പ് മുറിയിലുമാണ്തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. വീടുകൾ കേന്ദ്രീകരിച്ച്ചിട്ടി നടത്തിവന്നയാളാണ് ബിജു (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056) Content highlight: Four members Family committed suicide
from mathrubhumi.latestnews.rssfeed https://ift.tt/3n2amOq
via
IFTTT