Breaking

Tuesday, December 29, 2020

കോടതി ഒഴിപ്പിക്കാൻ ഉത്തരവിട്ട മണ്ണിൽ മണ്ണോടുചേർന്ന് രാജൻ; അനാഥരായി രാഹുലും രഞ്ജിത്തും

നെയ്യാറ്റിൻകര : കോടതി ഉത്തരവു നടപ്പാക്കാൻ ഉത്തരവിട്ട മണ്ണിൽ രാജൻ മണ്ണോടു ചേർന്നു. രാജനു പിന്നാലെ മരിച്ച ഭാര്യ അമ്പിളിയെ ചൊവ്വാഴ്ച ഈ മണ്ണിൽത്തന്നെ സംസ്കരിക്കും. ഇരുവരുടെയും വേർപാടോടെ മക്കളായ രാഹുലും രഞ്ജിത്തും അനാഥരായി. ഇരുവരുടെയും മരണത്തിന്റെ നടുക്കത്തിലാണ് പോങ്ങിൽ ഗ്രാമം. രാജനും കുടുംബവും താമസിക്കുന്ന ലക്ഷംവീട് കോടതി ഉത്തരവുമായി ഒഴിപ്പിക്കാനെത്തുമ്പോഴാണ് രാജൻ ഭാര്യ അമ്പളിയെ ചേർത്തുപിടിച്ച് പൊട്രോളൊഴിച്ചു തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. അയൽവാസിയുടെ പരാതിയിൽ കോടതി ഒഴിപ്പിക്കാൻ ഉത്തരവിട്ട മണ്ണിൽ അവസാനം രാജന് അന്ത്യവിശ്രമവും ഒരുക്കി. തന്റെ വസ്തു അയൽവാസിയുടെ പരാതിയിൽ ഒഴിപ്പിക്കാൻ ഉത്തരവിട്ട നടപടിയിൽ പ്രതിഷേധിക്കാനും ഉത്തരവു നടപ്പിലാക്കാതിരിക്കാനും വേണ്ടിയാണ് രാജൻ ശരീരത്തിൽ പെട്രോളൊഴിച്ചത്. തീപടർന്ന് പൊള്ളലേറ്റ് ചികിത്സയിലിരുന്ന രാജൻ മരിച്ചതോടെ നാട്ടുകാരും ബന്ധുക്കളും അന്ത്യവിശ്രമമൊരുക്കിയത് കോടതി ഉത്തരവിൽ ഒഴുപ്പിക്കാൻ ശ്രമിച്ച മണ്ണിലാണ്. ഇതിന് അടുത്തായി തന്നെ രാജനു പിന്നാലെ പൊള്ളലേറ്റു മരിച്ച ഭാര്യ അമ്പിളിക്കും അന്ത്യവിശ്രമം ഒരുക്കും. രാജന്റെയും അമ്പിളിയുടെയും മരണത്തിന്റെ നടുക്കത്തിലാണ് പോങ്ങിൽ ഗ്രാമം. ആശാരിപ്പണിക്കാരനായി രാജൻ വർഷങ്ങളായി കുടുംബത്തോടൊപ്പം ഇവിടെയാണ് താമസിക്കുന്നത്. ഇവരെയാണ് അയൽവാസിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോടതി ഒഴിപ്പിക്കാനായി ഉത്തരവിട്ടത്. രാജൻ നാട്ടുകാർക്ക് പ്രിയങ്കരനാണ്. എല്ലാ ദിവസവും ജോലിക്കു പോകുന്നതിനു മുൻപായി വീട്ടിൽ പ്രഭാതഭക്ഷണമുണ്ടാക്കി രാജൻ നിർധനരായവർക്കു നൽകുമായിരുന്നു. ഇത് രാജൻ മുടക്കാറില്ലായിരുന്നു. അതുകൊണ്ടുതന്നെ രാജനെ നാട്ടുകാർക്ക് പ്രിയമായിരുന്നു. മക്കളായ രാഹുൽ പഠനശേഷം വർക്ക് ഷോപ്പിൽ ജോലിക്കായി പോകുകയാണ്. രഞ്ജിത്ത് പ്ലസ്ടു പഠനശേഷം വീട്ടിൽ നിൽക്കുകയാണ്. അച്ഛനും അമ്മയും മരിച്ചതോടെ രാഹുലിന്റെയും രഞ്ജിത്തിന്റെ ജീവിതം വഴിമുട്ടിയനിലയിലാണ്. കോടതി ഉത്തരവിൽ എപ്പോൾ വേണമെങ്കിലും കൈവിട്ടുപോകാമെന്ന ചെറിയ വീട്ടിൽ ഇവർ അനാഥരായി കഴിയേണ്ടിവരും.ഭാര്യ അമ്പിളിയെയും ചൊവ്വാഴ്ച ഈ മണ്ണേറ്റുവാങ്ങും


from mathrubhumi.latestnews.rssfeed https://ift.tt/3hrBMfe
via IFTTT