തിരുവനന്തപുരം: സിഎജി റിപ്പോർട്ട് ചേർത്തിയെന്ന പരാതിയിൽ ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് നിയമസഭയുടെ എത്തിക്സ് കമ്മറ്റിക്ക് മുന്നിൽ ഹാജരാകും. 11 മണിക്കാണ് മന്ത്രി ഹാജരാകുക. സഭയിൽ വെയ്ക്കും മുമ്പ് റിപ്പോർട്ട് പരസ്യപ്പെടുത്തിയത് അംഗങ്ങളുടെ അവകാശത്തിന്റെ ലംഘനമാണെന്നായിരുന്നു വി.ഡി. സതീശന്റെ പരാതി. ഇത് സംബന്ധിച്ച് തെളിവുകൾ കഴിഞ്ഞയാഴ്ച വി.ഡിസതീശൻ എത്തിക്സ് കമ്മറ്റിക്ക് കൈമാറിയിരുന്നു. ഇതാദ്യമായാണ് ഒരു മന്ത്രിയെ നിയമസഭാ എത്തിക്സ് കമ്മറ്റി വിളിച്ചുവരുത്തുന്നത്. കിഫ്ബിക്കെതിരായ സിഐജി റിപ്പോർട്ട് പുറത്തുവിട്ടത് അവകാശലംഘനമാണെന്ന വി.ഡി. സതീശന്റെ പരാതിയിലാണ് മന്ത്രിയെ വിളിച്ചു വരുത്തി അദ്ദേഹത്തിന്റെ ഭാഗം കേൾക്കുന്നത്. ഇത്തരമൊരു നടപടിയുണ്ടായില്ലെങ്കിൽ ഇതൊരു കീഴ്വഴക്കമാകുമെന്ന വാദമാണ് വി.ഡി. സതീശൻ ഉന്നയിച്ചത്. എന്നാൽ, സിഐജി റിപ്പോർട്ടിൽ അധികമായി നാല് പേജ് കൂട്ടിച്ചേർത്തതിനെയാണ് വിമർശിച്ചതെന്നും ഇക്കാര്യത്തിൽ ചട്ടലംഘനമില്ല എന്ന കാര്യമാകും മന്ത്രി എത്തിക്സ് കമ്മറ്റിയിൽ ഉന്നയിക്കുക. ഒമ്പതംഗ എത്തിക്സ് കമ്മിറ്റിയിൽ ആറ് പേരും ഭരണപക്ഷ അംഗങ്ങളാണ്. അതിനാൽ തന്നെ ശുപാർശ മന്ത്രിക്ക് എതിരാകാനുള്ള സാധ്യത കുറവാണ്. Content Highlights: Thomas Isaac will appear before the Assembly ethics committee today
from mathrubhumi.latestnews.rssfeed https://ift.tt/2L3hUmR
via
IFTTT