കട്ടപ്പന: ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ എതിർപ്പുകളെ അവഗണിച്ച് പാറക്കടവ് സ്വദേശിനി അശ്വതിക്ക് താലിചാർത്താനുള്ള ഒരുക്കത്തിലായിരുന്നു വലിയപാറ കാവ്യഭവൻ രൂപേഷ്. അതിനിടെയാണ് അപകടം വില്ലനായത്.വിവാഹാവശ്യത്തിന് പൂവ് വാങ്ങാനുള്ള യാത്രയ്ക്കിടെ ഞായറാഴ്ച രാവിലെ കട്ടപ്പന സെൻട്രൽ ജങ്ഷനിൽ രൂപേഷ് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചു. കാലിന് ഗുരുതരമായി പരിക്കേറ്റ രൂപേഷ് ആശുപത്രിയിലായി. വിവാഹം മുടങ്ങുമെന്ന അവസ്ഥ ഉണ്ടായെങ്കിലും ആശുപത്രി കിടക്കയിൽ നിന്നെത്തി രൂപേഷ് അശ്വതിക്ക് താലിചാർത്തി. പേഴുംകവലയിലെ ക്ഷേത്രത്തിൽവെച്ച് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ക്ഷേത്രമുറ്റത്തേക്ക് വാഹനമെത്താത്തതിനാൽ സമീപത്തെ വീട് വിവാഹ വേദിയാക്കി. രൂപേഷ് വാഹനത്തിലിരുന്ന് അശ്വതിക്ക് താലിചാർത്തി. വിവാഹ ചടങ്ങ് കഴിഞ്ഞയുടൻ വരനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
from mathrubhumi.latestnews.rssfeed https://ift.tt/3pqI7dR
via
IFTTT