Breaking

Wednesday, December 30, 2020

ബ്രിട്ടണില്‍നിന്നെത്തിയ ആന്ധ്രാ സ്വദേശിനിക്ക് ജനിതകമാറ്റം വന്ന കോവിഡ്; ഇവർ ട്രെയിനിൽ സഞ്ചരിച്ചു

ന്യൂഡൽഹി: ബ്രിട്ടണിൽനിന്ന് ഡൽഹിയിലെത്തുകയും തുടർന്ന് ആന്ധ്രാപ്രദേശിലേയ്ക്ക് തീവണ്ടി മാർഗം യാത്രചെയ്യുകയും ചെയ്ത സ്ത്രീയിൽ പുതിയ കൊറോണ വൈറസ് വകഭേദം സ്ഥിരീകരിച്ചു. ഡൽഹി എയർപോർട്ടിലെ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയ ഇവർ അധികൃതരുടെ കണ്ണു വെട്ടിച്ച് കടന്നുകളയുകയായിരുന്നു. പിന്നീടാണ് ഇവർക്ക് ബാധിച്ചിരിക്കുന്നത് പുതിയ വൈറസ് വകഭേദമാണെന്ന് വ്യക്തമായത്. ഡിസംബർ 21ന് ആണ് 47കാരിയായ സ്ത്രീ ബ്രിട്ടണിൽനിന്ന് ഡൽഹിയിലെത്തിയത്. തുടർന്ന് ഇവർ തീവണ്ടിമാർഗം 24ന് ആന്ധ്രാപ്രദേശിൽ എത്തിച്ചേർന്നു. പിന്നീട് ഇവർക്ക് പുതിയ വൈറസ് വകഭേദമാണ് ബാധിച്ചിരിക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു. ഇവരുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ പോലീസും ആരോഗ്യപ്രവർത്തകരും. സ്ത്രീയുടെ മകനും ഇവരുമായി സമ്പർക്കത്തിൽ വന്ന മറ്റൊരാളും പരിശോധനയിൽ നെഗറ്റീവ് ആയതായി ആന്ധ്രാപ്രദേശ് ആരോഗ്യ വിഭാഗം അറിയിച്ചു. സംസ്ഥാനത്ത് പുതിയ വൈറസിന്റെ സാന്നിധ്യം മറ്റാരിലും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. എന്നാൽ, പുതിയ വൈറസ് വകഭേദത്തിന്റെ വ്യാപനത്തിനെതിരെ ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ നടത്തുന്നതിനിടയിലും രോഗബാധിതയായ സ്ത്രീ അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. അതിവേഗം വ്യാപിക്കാൻ ശേഷിയുള്ളതാണ് പുതിയ വൈറസ് എന്നതിനാൽ ഇവരുടെ യാത്രാപഥത്തിൽ ഉൾപ്പെട്ടവർക്ക് വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് ആരോഗ്യ പ്രവർത്തകർ. Content Highlights:Woman Who Returned From UK Took Train To Andhra Has UK Covid Variant


from mathrubhumi.latestnews.rssfeed https://ift.tt/3hqKrP6
via IFTTT