തേങ്കുറിശ്ശി : ജീവനിലേറെ സ്‌നേഹിച്ചവനൊപ്പം എല്ലാം ഉപേക്ഷിച്ച് ഇറങ്ങിപ്പുറപ്പെട്ടവളാണ് ഹരിത. പ്രിയപ്പെട്ടവൻ ഇന്ന് ഒപ്പമില്ലെന്ന തിരിച്ചറിവ് ഹരിതയെ തളർത്തി. ഭർത്താവിന്റെ വിയോഗവും അച്ഛനും അമ്മാവനും പോലീസിന്റെ പിടിയിലായതും ഹരിതയ്ക്ക് ഇരട്ട പ്രഹരമായി.അനീഷിന്റെ വിളിപ്പേരായ അപ്പു എന്ന പേരുപറഞ്ഞ് തേങ്ങിക്കരയുകയാണ് ഹരിത. ഇടയ്‌ക്ക് ആശ്വസിപ്പിക്കാനെത്തുന്ന ഭർത്തൃപിതാവ് ആറുമുഖനോട് അച്ഛാ അച്ഛൻ വിളിക്ക്, അച്ഛൻ വിളിച്ചാൽ അപ്പു വരും... എന്നുപറയുന്നു, തേങ്ങലുകൾക്കിടെ ഹരിത.ബി.ബി.എ.യ്‌ക്ക് രണ്ടാംവർഷം പഠിക്കുമ്പോഴായിരുന്നു ഇവരുടെ വിവാഹം. പെയിന്റിങ്ങും കൂലിപ്പണിയുമൊക്കെയാണ് അനീഷിന്റെ കുടുംബാംഗങ്ങളുടെ ജീവിതോപാധി. പണിതീരാത്ത ചെറിയ വീട്ടിലാണ് പത്തംഗ കുടുംബം താമസിക്കുന്നത്. ഹരിതയുടെ തുടർപഠനവും സംരക്ഷണവും ഈ കുടുംബത്തിന് എത്രത്തോളം കഴിയുമെന്ന് ഉറപ്പില്ല... അനീഷിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ തേങ്ങലുകളുടെ നിയന്ത്രണംപൊട്ടി. പ്രിയതമനെ അവസാനമായി കണ്ടതോടെ ഹരിത കുഴഞ്ഞുവീണു. അച്ഛനുമമ്മയും സഹോദരങ്ങളും ബന്ധുക്കളും കണ്ണീരോടെ വിടനൽകി.പോലീസ് അവഗണിച്ചെന്ന് അനീഷിന്റെ അച്ഛൻവിവാഹശേഷം ഹരിതയുടെ അച്ഛനും അമ്മാവനും ഭീഷണിപ്പെടുത്തുന്നതായി ഹരിതയും അനീഷും നൽകിയ പരാതി പോലീസ് വേണ്ടവിധം പരിഗണിക്കാതിരുന്നതാണ് പ്രതികൾക്ക് പ്രോത്സാഹനമായതെന്ന് അനീഷിന്റെ അച്ഛൻ ആറുമുഖൻ കുറ്റപ്പെടുത്തുന്നു. കേസെടുക്കാനോ താക്കീത് ചെയ്യാനോ പോലീസ് തയ്യാറായില്ലെന്നാണ് ആക്ഷേപം. അറസ്റ്റിലായവർ മുമ്പ് കൊലപാതകശ്രമവും അടിപിടിയുമടക്കമുള്ള കേസിൽ പ്രതികളാണെന്ന പശ്ചാത്തലം പോലീസ് ഗൗരവമായെടുത്തില്ലെന്നും ബന്ധുക്കൾ കുറ്റപ്പെടുത്തി. ഡിസംബർ ഏഴിന് ഹരിതയുടെ അമ്മാവൻ സുരേഷ് മദ്യപിച്ചുവന്ന് ഭീഷണിപ്പെടുത്തിയെടുത്ത ഫോൺ തിരികെ തന്നില്ലെന്നുകാട്ടി ഹരിത എട്ടിന് കുഴൽമന്ദം പോലീസിൽ ഫോൺവഴി പരാതി നൽകിയിരുന്നു. എന്നാൽ, ഒമ്പതിന് പരാതിയെക്കുറിച്ച് അന്വേഷിക്കാൻ അനീഷിന്റെ വീട്ടിൽ പോയിരുന്നെന്ന് പോലീസ് വ്യക്തമാക്കി. സുരേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പോലീസ് താക്കീത് നൽകി. പരാതിയുടെ ഭാഗമായി ഹരിതയോട് സ്റ്റേഷനിൽവരാൻ ആവശ്യപ്പെട്ടെങ്കിലും ഇനി ഇത്തരം സംഭവം ഉണ്ടാകാതിരുന്നാൽ മതിയെന്നുപറഞ്ഞ് ഹരിത എത്തിയില്ലെന്നാണ് പോലീസ് പറയുന്നത്. പരസ്പരം പ്രകോപനമുണ്ടാക്കിയതാണ് പ്രശ്‌നമായതെന്നാണ് പോലീസിന്റെ നിലപാട്. വീടെടുത്ത് നൽകാം, കടയിട്ട് കൊടുക്കാം എന്ന വാഗ്ദാനം അനീഷും ഹരിതയും സ്വീകരിച്ചില്ല. പ്രഭുകുമാറിനോട് സ്വത്തിൽ ഹരിതയുടെ ഓഹരി വേണമെന്ന് അനീഷ് ആവശ്യപ്പെട്ടു. ഇതിനെത്തുടർന്ന് അനീഷും ഹരിതയും തന്റെ വീട്ടിലോ സ്ഥലത്തോ പ്രവേശിക്കാൻ പാടില്ലെന്ന ഉത്തരവ് ആലത്തൂർ മുൻസിഫ് കോടതി മുഖേന പ്രഭുകുമാർ വാങ്ങുകയും ചെയ്തു. അയൽവാസികളുമായി അടിപിടിയുണ്ടാക്കിയെന്ന പരാതിയിൽ അനീഷിന്റെ പേരിൽ കുഴൽമന്ദം സ്റ്റേഷനിൽ കേസുണ്ടെന്നും പോലീസ് പറഞ്ഞു.പോലീസ് കസ്റ്റഡിയിലെടുത്ത സുരേഷും പ്രഭുകുമാറും വിവിധ കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.വാളയാറിൽ പോലീസ് വേഷം ധരിച്ച് വാഹനയാത്രക്കാരിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ സുരേഷ് പ്രതിയാണ്.അടിപിടിക്കേസുകളും നിലവിലുണ്ട്.പ്രഭുകുമാറിന്റെ പേരിൽ വധശ്രത്തിനും പട്ടികജാതിക്കാർക്കെതിരായ അതിക്രമത്തിനും കേസുണ്ട്.മൂന്നുമാസം തികയ്‌ക്കില്ലെന്ന് ഭീഷണിെയന്ന് ബന്ധുക്കൾഒന്നിച്ച് മൂന്നുമാസം തികച്ച് ജീവിക്കാൻ അനുവദിക്കില്ലെന്ന് ഹരിതയുടെ അച്ഛനും അമ്മാവനും കൊല്ലപ്പെട്ട അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നെന്നാണ് ബന്ധുക്കളുടെ മൊഴി. ഒക്ടോബർ 27-നാണ് ഹരിത അനീഷിനൊപ്പം വീടുവിട്ട് ഇറങ്ങിവന്നത്. അന്നുതന്നെ ഇവർ കുഴൽമന്ദം പോലീസ് സ്‌റ്റേഷനിൽ ഹാജരായി. അനീഷിനൊപ്പം പോകാൻ അനുവദിക്കണമെന്ന 18 വയസ് പൂർത്തിയായ ഹരിതയുടെ നിയമപരമായ ആവശ്യം പോലീസ് അംഗീകരിച്ചു. ഇവർ ക്ഷേത്രത്തിൽവെച്ച് താലികെട്ട് നടത്തുകയും ചെയ്തു. ഇവർ തമ്മിലുള്ള അടുപ്പത്തിന്റെ പേരിൽ ഇരുകുടുംബവും തമ്മിൽ നേരത്തേ അസ്വാരസ്യമുണ്ടായതായി അയൽവാസികൾ പറഞ്ഞു. ഇരുവരുടെയും വീടുകൾതമ്മിൽ ഒരു കിലോമീറ്റർ ദൂരമേ ഉള്ളൂ. വിവാഹശേഷം ഹരിതയുടെ അച്ഛൻ പ്രഭുകുമാർ മകളുടെ സർട്ടിഫിക്കറ്റുകളും രേഖകളും കൊണ്ടുവന്ന് കൊടുത്തിരുന്നു. ഒരു വാടകവീട് എടുത്തുകൊടുക്കാമെന്നും അവിടേക്ക് താമസം മാറണമെന്നും ആവശ്യപ്പെട്ടതായും ഇവർ അത് തള്ളിക്കളഞ്ഞതായും പറയുന്നു. അമ്മാവൻ സുരേഷ് ഇടയ്‌ക്കിടെ അനീഷിന്റെ വീട്ടിലെത്തി ചിലപ്പോൾ സ്‌നേഹത്തോടെയും മറ്റു ചിലപ്പോൾ ഭീഷണിയുടെ സ്വരത്തിലും സംസാരിച്ചിരുന്നുതായും സഹോദരൻ അരുൺ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2KDxeGP
via
IFTTT