Breaking

Thursday, December 31, 2020

ഷിജോ വൈദികപ്പട്ടമണിഞ്ഞു; അകലം പാലിച്ച് മാതാപിതാക്കളുടെ അനുഗ്രഹവർഷം

തൃശ്ശൂർ: തിരുവസ്ത്രമണിഞ്ഞ് ആ മകൻ ഗേറ്റിന് പുറത്ത് തലകുനിച്ച് കൈകൂപ്പി കാത്തുനിന്നു. വീടിന്റെ ഒന്നാം നിലയിൽ നിന്ന് നിറകണ്ണുകളുമായി മാതാപിതാക്കൾ മകനെ കൈ ഉയർത്തി അനുഗ്രഹിച്ചു. അതോടെ ഷിജോ കുറ്റിക്കാട്ടിന്റെ പൗരോഹിത്യച്ചടങ്ങ് പൂർത്തിയായി. പതിനഞ്ചുവർഷത്തെ പഠനത്തിന് ശേഷം മകൻ വൈദികപ്പട്ടമണിയുന്ന ചടങ്ങിൽനിന്ന് രക്ഷിതാക്കളെ അകറ്റിനിർത്തിയത് േകാവിഡ്. കുന്നംകുളം ആർത്താറ്റ് ചെമ്മണ്ണൂർ സെയ്ന്റ് സെബാസ്റ്റ്യൻ ഇടവകാംഗമാണ് ഷിജോ കുറ്റിക്കാട്ട്. ടൈൽസ് െതാഴിലാളിയായ കുറ്റിക്കാട്ട് റാഫേലിന്റേയും മേഴ്സിയുടേയും മകൻ. കുടുംബത്തിന്റെ സ്വപ്നസാക്ഷാത്കാരമായ പൗരോഹിത്യത്തിന്റെ പടിവാതിലിൽ എത്തിയപ്പോഴാണ് മാതാപിതാക്കളെ കോവിഡ് ബാധിച്ചത്. ചടങ്ങിനായി മാസങ്ങൾക്കു മുൻപേ ഒരുങ്ങിയിരിക്കുകയായിരുന്നു ഇവർ. എങ്കിലും ചടങ്ങ് മാറ്റിവെയ്ക്കാൻ ഇവർ തയ്യാറായില്ല.ഏക സഹോദരൻ ഷിന്റോയ്ക്ക് കോവിഡ് നിയന്ത്രണങ്ങൾ കാരണം വിദേശത്തുനിന്ന് എത്താനായില്ല. കോവിഡ് നിരീക്ഷണത്തിലായതിനാൽ സഹോദരഭാര്യ നിഭ്യയ്ക്കും ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല. ബിഷപ്പ് മാർ പോൾ ആലപ്പാട്ട് കാർമികത്വം വഹിച്ചു. സി.എം.ഐ. കോയമ്പത്തൂർ പ്രേഷിത പ്രോവിൻസ് പ്രൊവിൻഷ്യൽ ഫാ. സാജു ചക്കാലയ്ക്കൽ, റെക്ടർ ഫാ. ജോയ് അറയ്ക്കൽ എന്നിവർ സഹകാർമികരായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3rDDaQO
via IFTTT