തൃശ്ശൂർ: ദേശീയപാതയിൽ കുതിരാനിൽ വാഹനാപകടത്തിൽ മൂന്നു പേർ മരിച്ചു. ലോറികളും കാറും ഉൾപ്പെടെ ഏഴ്വാഹനങ്ങൾ കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ മൂന്ന്പേർ മരിച്ചു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു. പുലർച്ചെ 6.45നാണ് സംഭവം. തമിഴ്നാട്ടിൽ നിന്ന് വന്ന ചരക്ക് ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മുന്നിലും എതിർദിശയിലുമായി വന്ന വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു.രണ്ടു കാറുകളിലും ബൈക്കുകളിലുമാണ് ആദ്യം ഇടിച്ചത്. തുടർന്ന് ഈ വാഹനങ്ങൾ നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്നു മറ്റ് വാഹനങ്ങളിലും ഇടിക്കുകയായിരുന്നു. രണ്ട് സ്കൂട്ടർ യാത്രികരും ഒരു കാർ യാത്രക്കാരനുമാണ് മരിച്ചത്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബ്രേക്ക് പൊട്ടിയതിനെ തുടർന്നാണ് ലോറിയുടെ നിയന്ത്രണം നഷ്ടമായത്.അപകടത്തെ തുടർന്ന് കുതിരാനിൽ കിലോമീറ്റർ നീളത്തിലാണ് ഗതാഗതക്കുരുക്കുണ്ടായത്. Content Highlight: 3 killed in road accident Kuthiran
from mathrubhumi.latestnews.rssfeed https://ift.tt/3htLUnO
via
IFTTT