Breaking

Monday, December 28, 2020

പ്രളയം തകര്‍ത്ത വീട്ടിലേക്ക് 80 ലക്ഷത്തിന്റെ കാരുണ്യം

കൊടുങ്ങല്ലൂർ: രണ്ട് മഹാ പ്രളയങ്ങളിലും പെട്ട് തകർന്നുവീഴാറായ വീട് സജീഷിന് ഇനി പുതുക്കിപ്പണിയാം. ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ എൺപത് ലക്ഷം രൂപ ആനാപ്പുഴ അഞ്ചങ്ങാടി വടക്ക് ഭാഗത്ത് വാലിപറമ്പിൽ ബാലന്റെ മകൻ സാജേഷ് എടുത്ത ടിക്കറ്റിനാണ്. കോട്ടപ്പുറം മേനക തിയേറ്ററിന് സമീപത്തുള്ള വർക്ക് ഷോപ്പിൽ വെൽഡിങ് തൊഴിലാളിയായ ഇദ്ദേഹം ഞായറാഴ്ചയായതിനാൽ ഉച്ചഭക്ഷണം കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുമ്പോഴാണ് ടിക്കറ്റ് നൽകിയ ബന്ധുകൂടിയായ വിൽപ്പനകാരൻ സുരേന്ദ്രൻ ഫോണിൽ വിളിച്ച് നമ്പർ നോക്കുവാൻ പറഞ്ഞത്. സത്യം പറഞ്ഞാൽ ഞെട്ടിപ്പോയി. ഇത് ശരിതന്നെയെന്ന് ഉറപ്പുവരുത്തുവാൻ വൈകീട്ട് അഞ്ചുമണി വരെ കാത്തിരുന്നു. ലോട്ടറി വിൽപ്പനക്കാരിൽ സമ്മാനവിവരങ്ങൾ അടിച്ചുവന്ന പേപ്പർ പരിശോധിച്ചാണ് ഉറപ്പുവരുത്തിയത്. വയസ്സായ അച്ഛനെയും അമ്മയെയും ഭാര്യയെയും രണ്ട് മക്കളെയും കൂട്ടി കിടക്കാൻ അടച്ചുറപ്പുള്ള ഒരു വീട് എന്ന എന്റെ പ്രാർത്ഥന ദൈവം കേട്ടു സാജേഷ് പറയുന്നു. ടിക്കറ്റെടുത്തകാര്യം ഓർമ്മവരുന്നത് ലോട്ടറിക്കാരന്റെ ഫോൺ വന്നപ്പോഴാണ്. പഴയ വീട് പൊളിച്ച് പുതിയ വീട് പണിയണം. പ്രളയത്തിന് മുമ്പേ 2017 ൽ വീടിനു വേണ്ടി അപേക്ഷ നൽകിയിട്ടും പലവിധ കാരണങ്ങളാൽ നിഷേധിക്കപ്പെട്ടു. ഇതിനിടയിൽ എത്തിയ പ്രളയത്തിൽ വീടിന്റെ തകർച്ച പൂർണമായപ്പോഴും വീട് ലഭിക്കുമെന്ന് മോഹിച്ചു. വില്ലേജിലും, മുനിസിപ്പാലിറ്റിയിലും താലൂക്ക് ഓഫീസിലും പല തവണ കയറി ഇറങ്ങി. പരിശോധനയ്ക്ക് വന്നവർ പുതിയ വീടിന് അർഹതയുണ്ടെന്ന് മാറിമാറി പറഞ്ഞു. എന്നാൽ, എവിടെനിന്നും ഒരു നടപടിയും ഉണ്ടായില്ല. ഒടുവിൽ 1,20,000 രൂപ പാസായി. എങ്കിലും നഗരസഭ ഭരണസമിതിയുടെ കാലാവധി കഴിയുന്ന ദിവസം വരെ സാജേഷ് വീടിനായി നഗരസഭാ ഓഫീസിൽ കയറിയിറങ്ങി. അമ്മ: വിനോദിനി. ഭാര്യ: രതി മക്കൾ: ആദിലക്ഷ്മി, ആദ്യദേവ്. Content Highlights: Welding worker hits jackpot with Kerala Karunya lottery


from mathrubhumi.latestnews.rssfeed https://ift.tt/3nV4uYD
via IFTTT