മീററ്റ്: ബ്രിട്ടണിൽനിന്ന് തിരിച്ചെത്തിയ കുടുംബത്തിലെ രണ്ടുവയസ്സുകാരിക്ക് ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. കുട്ടിയുടെ മാതാപിതാക്കൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ പുതിയ ഇനം വൈറസ് ആണോ ഇവരെ ബാധിച്ചത് എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. കുടുംബത്തിലെ നാലു പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്. ഇതിൽ രണ്ടു വയസ്സുകാരിയുടെ സാമ്പിളിൽ മാത്രമാണ് പുതിയ ഇനം കൊറോണ വൈറസിന്റെ സാന്നിധ്യം ആദ്യ പരിശോധനയിൽ വ്യക്തമായത്. ഇതിനെ തുടർന്ന് മറ്റു സാമ്പിളുകൾ പരിശോധനയ്ക്കായി ഡൽഹിയിലേയ്ക്ക് അയച്ചിരിക്കുകയാണ്. ടി.പി. നഗറിലെ സാന്ത് വിഹാറിലാണ് കുടുംബം താമസിക്കുന്നത്. ഈ പ്രദേശം പോലീസ് അടച്ചിരിക്കുകയാണ്. കുടുംബവുമായി സമ്പർക്കമുണ്ടായവരെ നിരീക്ഷിച്ചുവരികയാണെന്നും ആരോഗ്യവിഭാഗം അറിയിച്ചു. രണ്ടുവയസ്സുകാരിയിൽക്കൂടി പുതിയ കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ഇന്ത്യയിൽ പുതിയ വകഭേദം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം ഏഴായി. നേരത്തെ ബ്രിട്ടണിൽനിന്ന് തിരിച്ചെത്തിയ ആറ് പേരിൽ പുതിയ വൈറസ് വകഭേദം സ്ഥിരീകരിച്ചിരുന്നു. വേഗത്തിൽ പടർന്നുപിടിക്കുന്നതാണ് പുതിയ വൈറസ് എന്നാണ് ലഭിക്കുന്ന വിവരം. Content Highlights:Two-year-old UK returnee tests positive for new coronavirus strain in Meerut
from mathrubhumi.latestnews.rssfeed https://ift.tt/3o0CGlF
via
IFTTT