Breaking

Tuesday, December 29, 2020

കര്‍ണാടക നിയമസഭാ കൗൺസിൽ ഉപാധ്യക്ഷന്റെ മൃതദേഹം റെയില്‍വെ പാളത്തില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

ബെംഗളൂരു: കർണാടക നിയമസഭകൗൺസിൽ ഉപാധ്യക്ഷനും ജെ.ഡി.എസ് നേതാവുമായഎസ് എൽ ധർമഗൗഡ (64) യുടെ മൃതദേഹംറെയിൽവെ പാളത്തിൽ കണ്ടെത്തി. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹത്തിന്റെ ജന്മദേശമായ ചിക്കമംഗളൂരുവിലെ റെയിൽവേ പാളത്തിൽ അർധരാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയതായാണ് റിപ്പോർട്ട്. കഴിഞ്ഞ രാത്രി അദ്ദേഹത്തെ വീട്ടിൽ നിന്ന് കാണാതായിരുന്നു. അന്വേഷണത്തിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ധർമഗൗഡ അധ്യക്ഷസ്ഥാനം വഹിക്കുന്നതിനെതിരെ നിയമസഭാ സമ്മേളനത്തിനിടെ കോൺഗ്രസ് അംഗങ്ങൾഅടുത്തിടെ പ്രതിഷേധമുയർത്തിയിരുന്നു. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056) Content Highlights: SL Dharme Gowda Karnataka Upper House Deputy Chairman Dies by Suicide


from mathrubhumi.latestnews.rssfeed https://ift.tt/2L2Uuhq
via IFTTT