കൊച്ചി : സ്വർണക്കടത്ത് കേസിൽ എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിവശങ്കർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. എന്നാൽ ജാമ്യാപേക്ഷയിൽ തടസ്സവാദവുമായി കസ്റ്റംസ് രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽശിവശങ്കർ ജാമ്യാപേക്ഷ നൽകുകയും അത് പിൻവലിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം സൂചിപ്പിക്കാതെയാണ് പുതിയ ജാമ്യ ഹർജിയുമായെത്തിയിരിക്കുന്നത് എന്ന കാര്യമാണ് കസ്റ്റംസിന്റെ അഭിഭാഷകർ ഉന്നയിക്കുന്നത്. നേരത്തെ ജാമ്യ ഹർജി നൽകുകയും അത് പിൻവലിക്കുകയും ചെയ്തത് വ്യക്തമാക്കാതെ പുതിയ ജാമ്യഹർജി നൽകുന്നതിൽ പ്രതിയുടെ സ്വഭാവം വ്യക്തമാണെന്നാണ് കസ്റ്റംസിന്റെ തടസവാദം. ജാമ്യം നിഷേധിക്കണമെന്ന ആവശ്യമാണ് കസ്റ്റംസിന്റെ അഭിഭാഷകൻ മുന്നോട്ട് വെയ്ക്കുന്നത്. Content Highlights: M Sivasankars bail application will be considered by the court today
from mathrubhumi.latestnews.rssfeed https://ift.tt/37UBn26
via
IFTTT