മുംബൈ: ചാനലിന്റെ ടെലിവിഷൻ റേറ്റിങ് പോയിന്റ്സിൽ (ടിആർപി) കൃത്രിമം കാണിക്കാൻ റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമി ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്) മുൻ സിഇഒ പാർത്തോ ദാസ് ഗുപ്ത ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർക്ക് കോഴ നൽകിയെന്ന് മുംബൈ പോലീസ്. മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് പോലീസ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കേസിൽ കഴിഞ്ഞയാഴ്ച അറസ്റ്റിലായ പാർത്തോ ദാസ് ഗുപ്തയാണ് സംഭവത്തിന്റെ സൂത്രധാരനെന്നും റേറ്റിങ് പോയിന്റിൽ കൃത്രിമം കാണിച്ച് സാമ്പത്തിക നേട്ടത്തിനായി ഉപയോഗിച്ചുവെന്നും പോലീസ് പറഞ്ഞു. ഇത്തരത്തിലുള്ള കൂടുതൽ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നറിയാൻ പാർത്തോ ദാസ് ഗുപ്തയെ കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടു. റിപ്പബ്ലിക് ടിവിയുടെ ഇംഗ്ലീഷ്, ഹിന്ദി ചാനലുകളുടെ ടിആർപിയിൽ കൃത്രിമത്വംകാണിക്കാൻ അർണബ് ഗോസ്വാമി പാർത്തോ ദാസ് ഗുപ്തയ്ക്കും മറ്റൊരു മുതിർന്ന ബാർക് ഉദ്യോഗസ്ഥനും പണം നൽകിയെന്നും കുറിപ്പിൽ ആരോപിക്കുന്നു. ബാർക്ക് മുൻ സി.ഒ.ഒ റോമിൽ രാംഗഢിയ ചില ചാനലുകൾക്ക് രഹസ്യ വിവരങ്ങൾ നൽകിയെന്നും റിമാൻഡ് റിപ്പോർട്ടിൽ ആരോപണമുണ്ട്. പാർത്തോ ദാസ് ഗുപ്ത തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും റിപ്പബ്ലിക് ഭാരത്, റിപ്പബ്ലിക് ടിവി പോലുള്ള ചാനലുകളുടെ ടിആർപി റേറ്റിങ്ങിൽ കൃത്രിമം കാണിക്കുകയു ചെയ്തു. അദ്ദേഹം ബാർക് സിഇഒ ആയിരിക്കെ, അർണബ് ഗോസ്വാമിക്കും മറ്റുള്ളവർക്കുമൊപ്പം ഗൂഢാലോചന നടത്തെയെന്നും റിമാൻഡ് റിപ്പോർട്ട് ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. Content Highlights: Arnab Goswami Bribed Ex-TV Agency Chief "Lakhs" To Fudge Ratings: Police
from mathrubhumi.latestnews.rssfeed https://ift.tt/2Jx2qqQ
via
IFTTT