Breaking

Saturday, December 26, 2020

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തിലേക്ക് നയിച്ചത് രണ്ട് രീതിയിലുള്ള പക- കെ.ടി ജലീല്‍

കാഞ്ഞങ്ങാട് : മുസ്ലീം ലീഗിന്റെ അക്രമരാഷ്ട്രീയത്തിന്റെ അവസാനത്തെ ഇരയാണ് കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഔഫ് അബ്ദുൾ റഹിമാനെന്ന് മന്ത്രി കെ.ടി ജലീൽ. കാസർകോട് മേഖലയിൽ മുസ്ലീം ലീഗിന്റെ അക്രമരാഷ്ട്രീയം ഏറെക്കാലമായി തുടരുകയാണ്,പല പാർട്ടികൾക്കെതിരേയും ഈ അക്രമരാഷ്ട്രീയം തിരിഞ്ഞിട്ടുണ്ടെന്നും ജലീൽ പറഞ്ഞു. കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീട്ടിൽ സന്ദർശനം നടത്തിയതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. "അബ്ദുൾ റഹിമാൻ രാഷ്ട്രീയമായി ഡിവൈഎഫ്ഐയുടെ കൂടെ നിൽക്കുന്നു, പ്രമുഖ മതപണ്ഡിതനായ അന്തരിച്ച ആലംപാടി ഉസ്താദിന്റെ കൊച്ചുമകനാണ് ഔഫ്. മതപരമായ കാര്യങ്ങളിൽ എ.പി അബൂബക്കർ മുസ്ലിയാരെ പിന്തുണയ്ക്കുന്ന സുന്നി വിഭാഗത്തിന്റെ കൂടെ നിൽക്കുന്നു. ഈ രണ്ട് പകയും കൂടിയാണ് കൊലപാതകത്തിൽ കലാശിച്ചത്", ജലീൽ ആരോപിച്ചു. ബുധനാഴ്ച രാത്രി 10.30-ഓടെയാണ് കല്ലൂരാവി മുണ്ടത്തോട് വെച്ച് ഡിവൈഎഫ്ഐ പ്രവർത്തകനായ അബ്ദുൾ റഹ്മാന് കുത്തേൽക്കുന്നത്. ബൈക്കിൽ പഴയ കടപ്പുറത്തേക്ക് വരുകയായിരുന്ന അബ്ദുറഹ്മാനെയും ഷുഹൈബിനെയും യൂത്ത് ലീഗ് പ്രവർത്തകരായ ഇർഷാദും സംഘവും ആക്രമിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.ഇന്നലെ കസ്റ്റഡിയിലെടുത്ത എംഎസ്എഫ് മുൻസിപ്പൽ പ്രസിഡന്റ് ഹസൻ, യൂത്ത് ലീഗ് പ്രവർത്തകൻ ആഷിർ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും കൊലപാതക കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. ഡിവൈഎസ്പി മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാവും കേസ് അന്വേഷിക്കുക. ഇത് സംബന്ധിച്ച് ഡിജിപി ഔദ്യോഗിക ഉത്തരവിറക്കി. Content Highlights:Minsiter KT Jaleels reaction over Kanhangad DYFI Workers murder


from mathrubhumi.latestnews.rssfeed https://ift.tt/2M89j2K
via IFTTT