Breaking

Wednesday, December 30, 2020

മരംകൊണ്ട് ഉപഗ്രഹം നിർമിക്കാനൊരുങ്ങി ജപ്പാൻ

ടോക്യോ: 2023-ഓടെ മരംകൊണ്ടുള്ള ലോകത്തെ ആദ്യ ഉപഗ്രഹം നിർമിക്കാൻ ജപ്പാൻ തയ്യാറെടുക്കുന്നു. ക്യോട്ടോ സർവകലാശാലയും സുമിടോമോ ഫോറസ്ട്രി എന്ന ജാപ്പനീസ് കമ്പനിയും ചേർന്നാണ് ഉപഗ്രഹം നിർമിക്കുക. ബഹിരാകാശത്തിലേക്ക് കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുമ്പോൾ അവയുണ്ടാക്കുന്ന മാലിന്യപ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുകയാണ് പുതിയ പരീക്ഷണത്തിന്റെ ലക്ഷ്യം. വിവിധ മരങ്ങളുടെ തടികൾ ഉപയോഗിച്ചുള്ള പരീക്ഷണം നടത്തുമെന്ന് സുമിടോമോ ഫോറസ്ട്രി കമ്പനി അറിയിച്ചു. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുമ്പോൾ എല്ലാ ഉപഗ്രഹങ്ങളും കത്തിനശിക്കുമെങ്കിലും ഇതിൽനിന്നുള്ള ചെറിയ അലുമിനം ഓക്സൈഡ് കണങ്ങൾ നശിക്കാതെ അന്തരീക്ഷത്തിൽ നിലനിൽക്കുമെന്ന് ക്യോട്ടോ സർവകലാശാലയിലെ പ്രൊഫസറും ജാപ്പനീസ് ബഹിരാകാശശാസ്ത്രജ്ഞനുമായ തകാവോ ഡോയി പറഞ്ഞു. ഇത് ഭൂമിയെ ദോഷകരമായി ബാധിക്കും. ഉപഗ്രഹങ്ങൾ മരംകൊണ്ടുള്ളതാണെങ്കിൽ ഭൂമിയിലേക്ക് തിരികെയെത്തുമ്പോൾ പൂർണമായും കത്തിനശിക്കും.


from mathrubhumi.latestnews.rssfeed https://ift.tt/34U55SQ
via IFTTT