Breaking

Monday, September 21, 2020

‘അതിഥി’കളിലെ തീവ്രവാദികൾക്ക് കേരളം ‘സേഫ്സോൺ’

കൊച്ചി: തീവ്രവാദത്തിന്റെ 'സേഫ് സോൺ' ആയി കേരളം മാറുന്നതായി കേന്ദ്ര ഇന്റലിജൻസ്. അതിഥി തൊഴിലാളികളെന്ന പേരിൽ തീവ്രവാദികളും മാവോവാദികളും ഒളിച്ചുതാമസിക്കുന്നതായി അഞ്ചുവർഷം മുന്പേ കേരള പോലീസിന് മിലിട്ടറി ഇന്റലിജൻസ് വിവരം നൽകിയിരുന്നു. തീവ്രവാദികളും മാവോവാദികളുമായി അതിഥിക്യാമ്പുകളിൽനിന്ന് പലപ്പോഴായി പലരും പിടിയിലായിട്ടും പോലീസ് റെയ്ഡുകൾക്കും രഹസ്യ വിവരശേഖരണത്തിനും തുടർച്ചകളുണ്ടായില്ല. എന്തിനും അതിഥി തൊഴിലാളികൾ വേണമെന്നതിനാൽ സംശയിക്കപ്പെടാതെ ജീവിക്കാനുള്ള 'സേഫ് സോൺ' ആയി കേരളത്തെ ഇവരിലെ തീവ്രവാദ-മാവോവാദി ബന്ധമുള്ളവർ കാണുന്നെന്നാണ് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട്. പോലീസ് പരിശോധനകൾ കുറവായതും മലയാളികൾ 'അതിഥികളെ' പൊതുവിൽ സംശയംകൂടാതെ സ്വീകരിക്കുന്നതും അനുകൂല ഘടകങ്ങളായാണ് വിലയിരുത്തൽ. തീവ്രവാദി ഗ്രൂപ്പുകളുടെ ഒളിത്താവളമാണ് കേരളമെന്ന രഹസ്യവിവരം 2015 സെപ്റ്റംബറിൽ മിലിട്ടറി ഇന്റലിജൻസ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിനു കൈമാറിയിരുന്നു. തുടർന്ന് വ്യാപക റെയ്ഡുകൾ നടന്നു. ഒക്ടോബർ ആദ്യം അങ്കമാലിയിൽനിന്ന് പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി ഓർഗനൈസറായ ജാർഖണ്ഡിലെ മാവോവാദി നേതാവ് ജിതേന്ദർ ഓറത്തെ പോലീസ് പിടികൂടി. ചമ്പന്നൂർ വ്യവസായമേഖലയിലെ കമ്പനികളിലൊന്നിലായിരുന്നു ജിതേന്ദർ കഴിഞ്ഞിരുന്നത്. തൊട്ടടുത്ത മാസമാണ് കോഴിക്കോട് കക്കോടിമുക്കിൽ അസം തൊഴിലാളികൾക്കിടയിൽ താമസിച്ചിരുന്ന ബോഡോ തീവ്രവാദി നേതാവ് ലിബിയോൺ ബസുമതാരിയെ (ഡിങ്ക) പ്രത്യേക പോലീസ് സംഘം പിടികൂടിയത്. നിരോധിത ഭീകരസംഘടനയായ അസമിലെ നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡിന്റെ (എൻ.ഡി.എഫ്.ബി.) സായുധ ബറ്റാലിയൻ കമാൻഡർ ആയിരുന്നു ഡിങ്ക. ഈ അറസ്റ്റുകൾക്കു പിന്നിൽ കേന്ദ്ര ഇന്റലിജൻസ് ആയിരുന്നു വിവരശേഖരണം നടത്തിയത്. 2007-ൽ ആന്ധ്രയിലെ പീപ്പിൾസ് വാർ ഗ്രൂപ്പ് മാവോവാദി നേതാവ് മല്ലരാജ റെഡ്ഡിയെയും ഭാര്യ ബീച്ച ജഗണയെയും ആന്ധ്രാ പോലീസ് ഇന്റലിജൻസ് അങ്കമാലിയിൽനിന്ന് പിടികൂടി. പെരുമ്പാവൂരിലെ കാഞ്ഞിരക്കാടാണ് മല്ലരാജ റെഡ്ഡി താമസിച്ചിരുന്നത്. ഇവരെ സഹായിച്ചത് മാവോവാദി നേതാക്കളായ അഡ്വ. രൂപേഷും ഭാര്യ അഡ്വ. ഷൈനയുമായിരുന്നു. Content highlights:Kerala turned as the Safe Zone for Terrorists


from mathrubhumi.latestnews.rssfeed https://ift.tt/3kxGgl1
via IFTTT