Breaking

Monday, September 21, 2020

മലയാറ്റൂരില്‍ പാറമടയില്‍ സ്‌ഫോടനം, രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു

കൊച്ചി: എറണാകുളം ജില്ലയിലെ മലയാറ്റൂരിൽ പാറമടയിൽ ഉപയോഗിക്കാനായി സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു. പാറമടയിൽ ജോലി ചെയ്തിരുന്ന രണ്ട് അതിഥി തൊഴിലാളികളാണ് മരിച്ചത്. പാറമടയ്ക്ക് സമീപമുള്ള കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വെടിമരുന്നാണ് പൊട്ടിത്തെറിച്ചത്. മലയാറ്റൂരിലെ ഇല്ലിത്തോട് എന്ന സഥലത്തുള്ള വിജയ എന്ന പാറമടയിലാണ് അപകടം ഉണ്ടായത്. പുലർച്ചെ മൂന്നരയോടെ ആയിരുന്നു അപകടം നടന്നത്. പാറമടയോട് ചേർന്നുതന്നെ തൊഴിലാളികൾക്ക് താമസിക്കാനും വിശ്രമിക്കുന്നതിനുമായി നിർമിച്ചിരുന്ന കെട്ടിടത്തിലാണ് വെടിമരുന്ന് സൂക്ഷിച്ചിരുന്നത്. അപകടത്തിൽ മരിച്ച രണ്ടുപേരും തമിഴ്നാട് സ്വദേശികളാണെന്നാണ് വിവരം. ഇതിലൊരാൾ സേലം സ്വദേശി പെരിയണ്ണൻ എന്നയാളാണെന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തെ തുടർന്ന് കെട്ടിടം പൂർണമായും തകർന്നു. മരിച്ച രണ്ടുപേരുടെയും മൃതദേഹം പുറത്തെടുത്തു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകട കാരണം എന്തെന്ന് വ്യക്തമല്ല. പോലീസും പഞ്ചായത്ത് അധികൃതരും ഇവിടേക്ക് എത്തിയിട്ടുണ്ട്. Content Highlights:It is learned that both the victims were from Tamil Nadu


from mathrubhumi.latestnews.rssfeed https://ift.tt/3iNswSE
via IFTTT