Breaking

Monday, September 21, 2020

സമാധാന നൊബേൽ തനിക്കുതന്നെയെന്ന് ട്രംപ്

വാഷിങ്ടൺ: സെർബിയയും കൊസോവോയും തമ്മിലുള്ള കൂട്ടക്കുരുതി അവസാനിപ്പിക്കുന്ന തനിക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നോർത്ത് കരോലൈനയിൽ തിരഞ്ഞെടുപ്പുറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേലും യു.എ.ഇ.യുമായി സമാധാനക്കരാറൊപ്പിടാൻ മധ്യസ്ഥതവഹിച്ചതിന് നോർവേ പാർലമെന്റംഗം ക്രിസ്ത്യൻ ടൈബ്രിങ് ജെഡെ ട്രംപിനെ 2021-ലെ നൊബേലിന് ശുപാർശചെയ്തിരുന്നു. താമസിയാതെ തന്നെ ബഹ്റൈനും ഇസ്രയേലുമായി സമാധാനക്കരാറുണ്ടാക്കി. കൊസോവോ ലിബറേഷൻ ആർമിയും സെർബിയൻ സൈന്യവുമായുള്ള പോരാട്ടത്തിൽ പതിനായിരങ്ങളാണ് മരിച്ചത്. സെർബിയൻ പ്രസിഡന്റ് അലക്സാണ്ടർ വുചിക്കിനെയും കൊസോവോ പ്രധാനമന്ത്രി അവ്ദുള്ള ഹോതിയെയും പങ്കെടുപ്പിച്ച് ഈ മാസമാദ്യം വൈറ്റ്ഹൗസ് ചർച്ച നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടാക്കാനായില്ല. Content Highlights: Nobel Peace Prize, Donald Trump


from mathrubhumi.latestnews.rssfeed https://ift.tt/3cet7KO
via IFTTT