ന്യൂഡൽഹി:റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യക്കു കൈമാറുമ്പോൾ, കരാറിന്റെ ഭാഗമായുള്ള ചില നിബന്ധനകൾ നിർമാതാക്കളായ ദസോ ഏവിയേഷൻ പാലിച്ചില്ലെന്ന് സി.എ.ജി. കുറ്റപ്പെടുത്തി. റഫാലിന് മിസൈൽ സിസ്റ്റം നൽകുന്ന യൂറോപ്യൻ കമ്പനിയായ എ.ബി.ഡി.എ.യും ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. സി.എ.ജി. റിപ്പോർട്ട്്് ബുധനാഴ്ച പാർലമെന്റിന് സമർപ്പിച്ചു. 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ 59,000 കോടി രൂപയുടെ കരാർ 2016-ലാണ് ഇന്ത്യ ഫ്രാൻസുമായി ഒപ്പുവെച്ചത്. മിലിറ്ററി സംബന്ധമായ സാമഗ്രികളും മറ്റും വാങ്ങുന്ന കരാറുകളുടെ ഭാഗമായി 'ഓഫ്സെറ്റ് ഒബ്ലിഗേഷൻസ്' എന്ന പേരിലാണ് ചില വ്യവസ്ഥകൾ ഉൾപ്പെടുത്തുക. കരാറിന്റെ ഭാഗമായി ഉയർന്ന സാങ്കേതികവിദ്യ ഡി.ആർ.ഡി.ഒ.യ്ക്കു നൽകാമെന്ന് 2015-ൽ ദസോ ഏവിയേഷനും എം.ബി.ഡി.എ.യും സമ്മതിച്ചിരുന്നു. എന്നാൽ, ഇതുവരെ നൽകിയിട്ടില്ല. ഇന്ത്യയുടെ തേജസ് യുദ്ധവിമാനത്തിനുവേണ്ടി പുതിയൊരു എൻജിൻ ആഭ്യന്തരമായി വികസിപ്പിക്കുന്നതിന് ഫ്രഞ്ച് സാങ്കേതികവിദ്യ ലഭിക്കാൻ ഡി.ആർ.ഡി.ഒ. കാത്തിരിക്കുകയാണ്. ഇന്ത്യയുടെ ഓഫ്സെറ്റ് നയം ഫലപ്രദമല്ലെന്ന് സി.എ.ജി. ചൂണ്ടിക്കാട്ടി. വിദേശ യുദ്ധസാമഗ്രികൾ വാങ്ങുമ്പോൾ ആരുംതന്നെ ഉയർന്ന സാങ്കേതികവിദ്യ കൈമാറാൻ തയ്യാറാവുന്നില്ലെന്ന് സി.എ.ജി. പറഞ്ഞു. ജൂലായ് 29-നാണ് റഫാൽ വിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ത്യയിലെത്തിയത്. അവ വ്യോമസേനയുടെ ഭാഗമാവുകയും ചെയ്തു. Content Highlights:Dassault Aviation and MBDA Yet to Fulfil Offset Obligations Under Rafale Deal, Shows CAG Report
from mathrubhumi.latestnews.rssfeed https://ift.tt/33Nv1hq
via
IFTTT