Breaking

Thursday, September 24, 2020

മതഗ്രന്ഥം വിതരണംചെയ്ത സംഭവം: മന്ത്രി ജലീലിനെ ഇന്ന്‌ കസ്റ്റംസ് ചോദ്യംചെയ്യുമെന്ന് സൂചന

കൊച്ചി: മന്ത്രി കെ.ടി. ജലീലിനെ കസ്റ്റംസ് വീണ്ടും ചോദ്യംചെയ്തേക്കുമെന്ന് സൂചന. നയതന്ത്ര ബാഗേജ് വഴിയെത്തിയ മതഗ്രന്ഥങ്ങൾ വിതരണം ചെയ്ത സംഭവത്തിൽ കസ്റ്റംസ് കേസെടുത്തതിനു പിന്നാലെയാണ് ചോദ്യംചെയ്യലിന് ഒരുങ്ങുന്നത്. നേരത്തെ ഇതേ സംഭവവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും എൻ.ഐ.എയും അദ്ദേഹത്തെ ചോദ്യംചെയ്തിരുന്നു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തേക്കുമെന്നാണ് ലഭിക്കുന്ന സൂചന. ചോദ്യംചെയ്യൽ ഇന്നുതന്നെ ഉണ്ടാകുമെന്നാണ് കരുതുന്നത്. മതഗ്രന്ഥങ്ങൾ കൊണ്ടുവന്നതിന്റെ മറവിൽ ഏതെങ്കിലും തരത്തിലുള്ള കള്ളക്കടത്ത് നടന്നിട്ടുണ്ടോ എന്ന് അറിയുന്നതിനുവേണ്ടിയാണ് കസ്റ്റംസ് അന്വേഷണം നടത്തുന്നത്. സി-ആപ്റ്റിന്റെ വാഹനത്തിലാണ് മതഗ്രന്ഥങ്ങൾ കൊണ്ടുപോയത് എന്നതിനാൽ കഴിഞ്ഞ ദിവസം എൻഐഎ സി-ആപ്റ്റിന്റെ ആസ്ഥാനത്ത് റെയ്ഡ് നടത്തിയിരുന്നു. ഖുറാൻ കൊണ്ടുപോയ വാഹനത്തിന്റെ ഉടമ, ഡ്രൈവർ തുടങ്ങിയവരെ കസ്റ്റംസ്ചോദ്യംചെയ്യുകയും ചെയ്തിരുന്നു. 32 പാക്കറ്റുകളാണ് വാഹനത്തിൽ കൊണ്ടുപോയത്. വാഹനത്തിന്റെ ജിപിഎസ് സംവിധാനങ്ങൾ പ്രവർത്തിച്ചിരുന്നില്ല എന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കസ്റ്റംസും ജലീലിനെ ചോദ്യംചെയ്യുന്നതെന്നാണ് വിവരം. Content Highlights;Customs may question Minister K T Jaleel


from mathrubhumi.latestnews.rssfeed https://ift.tt/33YH4Zo
via IFTTT