Breaking

Thursday, September 24, 2020

ഡല്‍ഹി കലാപം: സല്‍മാന്‍ ഖുര്‍ഷിദ്, ബൃന്ദ കാരാട്ട് എന്നിവര്‍ക്കെതിരേ ഡല്‍ഹി പോലീസിന്റെ കുറ്റപത്രം

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്ക് പിന്നാലെ ഡൽഹിയിൽ ഉണ്ടായ കലാപത്തിൽ കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്, ഉദിത് രാജ്, സിപിഎം നേതാവ് ബൃന്ദ കാരാട്ട് എന്നിവർക്കെതിരെ ഡൽഹി പോലീസിന്റെ കുറ്റപത്രം. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന സമരത്തിൽ ഇവർ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിൽ മുൻ കോൺഗ്രസ് കൗൺസിലർ ഇസ്രത് ജഹാൻ, പോലീസ് സംരക്ഷണയിലുള്ള സാക്ഷി എന്നിവരുടെ മൊഴി പ്രകാരമാണ് കുറ്റപത്രത്തിൽ ഇവരുടെ പേര് പരാമർശിച്ചിരിക്കുന്നത്. സിആർപിസി സെക്ഷൻ 161 പ്രകാരം സാക്ഷി നൽകിയ മൊഴിയിൽ ഈ മൂന്ന്രാഷ്ട്രീയ നേതാക്കളും പ്രതിഷേധ സമരം നടന്നിരുന്ന ഖുറേജിയിലേക്കെത്തുകയും പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുകയും ചെയ്തുവെന്ന് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. സാക്ഷിയുടെ മൊഴിയിൽ മുൻ ജെ.എൻ.യു വിദ്യാർഥി ഉമർ ഖാലിദിന്റെയും പേരുണ്ട്. അതേസമയം, മുൻ കോൺഗ്രസ് കൗൺസിലർ ഇസ്രത് ജഹാൻനൽകിയ മൊഴിയിൽ സൽമാൻ ഖുർഷിദ്, സംവിധായകൻ രാഹുൽ റോയ്, ഭീംആർമി നേതാവ് ഹിമാൻശു എന്നിവരെ പ്രതിഷേധം നിലനിർത്താൻ ജാമിയ കോർഡിനേഷൻ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം താനും ഖാലിദ് സൈഫിയും കൂടി വിളിച്ചുവരുത്തിയതായി പറയുന്നു. സമരക്കാരെ പ്രചോദിപ്പിക്കാനായി ഇവർ പ്രകോപനപരമായ പ്രസംഗങ്ങളാണ് നടത്തിയതെന്നും മൊഴിയിൽ പറയുന്നു. സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷൺ, സൽമാൻ ഖുർഷിദ്, ജെ.എൻ.യു വിദ്യാർഥി ഷർജിൽ ഇമാം, ജാമിയ കോർഡിനേഷൻ കമ്മിറ്റി അംഗം മീരാൻ ഹൈദർ എന്നിവരെ ഖുറേജിയിലേക്ക് വിളിച്ചുവരുത്തിയിരുന്നുവെന്നും ഇവരൊക്കെ പ്രകോപനപരമായ പ്രസംഗങ്ങളാണ് നടത്തിയതെന്നും ഖാലിദ് സെയ്ഫിയുടെ മൊഴിയിൽ പറയുന്നു. പൗരത്വനിയമ ഭേദഗതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ ഫെബ്രുവരി 24 നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. 53 പേരാണ് കലാപത്തിൽ കൊല്ലപ്പെട്ടത്. 200 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. Content Highlights:Delhi riot case; charge sheet against Salman Khurshid and Brinda Karat


from mathrubhumi.latestnews.rssfeed https://ift.tt/3hXAzLE
via IFTTT