ന്യൂഡൽഹി: തൊഴിൽ സമരങ്ങൾ നിയന്ത്രിക്കുന്നതിനും, തൊഴിലാളികളെ പിരിച്ചുവിടുന്നതിനുള്ള നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞുംദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാവുന്ന വ്യവസ്ഥകൾ പുതിയ തൊഴിൽ കോഡിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ. 300 പേർ തൊഴിലെടുക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് തൊഴിലുടമയ്ക്ക് ഇഷ്ടാനുസരണം തന്നെ തൊഴിലാളികളെ പിരിച്ചുവിടാനും പുതിയ തൊഴിലാളിയെ നിയമിക്കാനും കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതാണ് നിർദ്ദേശങ്ങൾ. ശനിയാഴ്ച ലോക്സഭയിൽ അവതരിപ്പിച്ച പുതിയ ഇൻഡസ്ട്രിയൽ റിലേഷൻ കോഡ് ബില്ലിൽ ഇക്കാര്യങ്ങൾ പ്രതിപാദിക്കുന്നുണ്ട്. തൊഴിലാളികളെ ബാധിക്കുന്ന മൂന്ന് ബില്ലുകളാണ് കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ്കുമാർ ഗാംഗ്വർ ലോക്സഭയിൽ അവതരിപ്പിച്ചത്. തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷാ കോഡ്, തൊഴിൽ സുരക്ഷ, ആരോഗ്യം, തൊഴിൽ സാഹചര്യം എന്നിവ സംബന്ധിച്ച ബില്ലുകളാണ് മറ്റ് രണ്ടെണ്ണം. 300 അല്ലെങ്കിൽ അതിൽ കൂടുതൽ ആളുകൾ ജോലിചെയ്യുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഇൻഡസ്ട്രിയൽ റിലേഷൻ കോഡ് ബാധകമാണ്. 60 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകാതെ തൊഴിലാളി സമരം ചെയ്യുന്നത് ഇതിൽ വിലക്കുന്നു. തൊഴിൽ തർക്കപരിഹാരത്തിനുള്ള ട്രിബ്യൂണലുകളിലൊ ദേശീയ വ്യവസായ ട്രിബ്യൂണലിലൊ ഉള്ള തർക്കങ്ങൾ തീർപ്പാകാത്ത സമയത്തും നടപടികൾ അവസാനിച്ചതിന് ശേഷം 60 ദിവസത്തിന് ശേഷവും തർക്കത്തിന്റെ പേരിൽ പണിമുടക്കിന് വിലക്കുണ്ടാകും. അതേസമയം തൊഴിലാളികൾക്ക് മികച്ച സേവന വേതന വ്യവസ്ഥകൾ ഇതുവഴി ലഭ്യമാകുമെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. Content Highlights:Firms with up to 300 workers can hire and fire without Govt nod: Bill in Lok Sabha
from mathrubhumi.latestnews.rssfeed https://ift.tt/2FQo0Eo
via
IFTTT