തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ ഇന്ന് പുതിയ ന്യൂനമർദ്ദം രൂപപ്പെടും. വടക്കൻകേരളത്തിൽ ഇന്ന് മഴ ശക്തമാകും. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ടും കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. റെഡ്, ഓറഞ്ച് അലേർട്ടുകളുള്ള ജില്ലകളിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ ഓരോ സംഘത്തെ നിയോഗിച്ചു. ന്യോൾ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ അറബിക്കടലിൽ കാലവർഷക്കാറ്റ് ശക്തമാകും. ഇന്നും നാളെയും അതിതീവ്ര മഴക്കും സാധ്യതയുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. നിലവിൽ 2376.68 ആയി. അണക്കെട്ടിന്റെ ആകെ സംഭരണശേഷിയുടെ 80.57 ശതമാനമാണിത്. മുല്ലപ്പെരിയാറിൽ 125.75 അടിയായി ജലനിരപ്പ് ഉയർന്നു. മഴ ശക്തമായതോടെ ഇടുക്കിയിലെ അണക്കെട്ടുകൾ നിറയുന്നു. ഇതോടെ നാല് അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു. ലോവർ പെരിയാർ, കല്ലാർകുട്ടി, കുണ്ടറ, മലങ്കര എന്നീ ഡാമുകളുടെ ഷട്ടറുകളാണ് തുറന്നത്. മലങ്കരഡാമിന്റെ ആറ് ഷട്ടറുകൾ പത്ത് സെ.മി വീതമാണ് തുറന്നത്. തൊടുപുഴ, മൂവാറ്റുപുഴ ആറിന്റെ തീരദേശത്തുള്ളവർ ജാഗ്രതപാലിക്കണമെന്ന് നിർദ്ദേശം. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മലമ്പുഴ ,പോത്തുണ്ടി ഡാമുകൾ രാവിലെ 9 മണിക്ക് തുറക്കും. മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകളും പോത്തുണ്ടി ഡാം മൂന്ന് ഷട്ടറുകളും അഞ്ച് സെന്റീമീറ്റർ വീതമാണ് തുറക്കുന്നത്. മലമ്പുഴ 113.59 മീറ്ററും പോത്തുണ്ടി 106.2 മീറ്ററുമാണ്നിലവിലെ ജലനിരപ്പ്. Content Highlights:Heavy rain four districts declared red alert
from mathrubhumi.latestnews.rssfeed https://ift.tt/2RJPNcc
via
IFTTT