കൊച്ചി: വൈപ്പിൻ കുഴപ്പിള്ളി പള്ളത്താംകുളങ്ങര ബീച്ച് റോഡിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ചെറായി സ്വദേശികളായ ശരത്, ജിബിൻ, അമ്പാടി എന്നിവരാണ് പിടിയിലായത്. കേസിൽ ചെറായി സ്വദേശി രാംദേവ് കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെയാണ് ചെറായിപാഞ്ചാലത്തുരുത്ത് കല്ലുമാത്തിൽ പ്രസാദിന്റെ മകൻ പ്രണവിനെ(23) നടുറോഡിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തലയ്ക്കും കൈകളിലും മാരകമായി പരിക്കേറ്റ് ചോരവാർന്നായിരുന്നു മരണം. സംഭവം കൊലപാതകമാണെന്ന് ഉറപ്പിച്ചതോടെ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുകയായിരുന്നു. ശരത്തുംപ്രണവും തമ്മിൽ കാമുകിയെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. വാട്സാപ്പ് ചാറ്റിങ്ങിലൂടെ വിളിച്ചു വരുത്തിയശേഷം വൈപ്പിൻ പള്ളത്താംകുളങ്ങര ബീച്ചിന് സമീപത്തുവെച്ച് നാലംഗ സംഘം പ്രണവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. അറസ്റ്റിലായ പ്രതികളെ റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കും. പ്രണവിന്റെ മൃതദേഹം കോവിഡ് പരിശോധനയ്ക്കുശേഷം പോസ്റ്റുമോർട്ടം നടത്തും. Content Highlights:eranakulam vypin murder three accused arrested
from mathrubhumi.latestnews.rssfeed https://ift.tt/3hUwMPc
via
IFTTT