ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ കഴിയുന്ന ശശികലയുടെ നേതൃത്വത്തിലുള്ള വിഭാഗം എഐഎഡിഎംകെയുമായി ലയിക്കാനുള്ള ചർച്ചകൾ ആരംഭിച്ചു. തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണകക്ഷിയായ എഐഎഡിഎംകെ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് പഴയ ശത്രുക്കൾ ഒന്നിക്കാൻ തീരുമാനിക്കുന്നത്. അതേസമയം ശശികല വിഭാഗവും നിലവിലെ എഐഎഡിഎംകെയും ഒന്നിക്കാനുള്ള ചർച്ചകൾക്ക് തുടക്കമിട്ടുകൊടുത്തത് ബിജെപിയാണെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ശശികല വിഭാഗം അമ്മ മക്കൾ മുന്നേറ്റ കഴഗം എന്ന പാർട്ടിയായാണ് അറിയപ്പെടുന്നത്. ശശികല ജയിലിലായതിനാൽ പാർട്ടിയെ നയിക്കുന്നത് ടി.ടി.വി ദിനകരനാണ്. ഇദ്ദേഹം രണ്ടുദിവസങ്ങൾക്ക് മുമ്പ് ഡൽഹിയിലെത്തി ബിജെപി നേതാക്കളുമായി ചർച്ച നടത്തിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ജയലളിതയുടെ വിശ്വസ്തനായ ഒ പനീർശെൽവത്തെ മാറ്റി എടപ്പാടി പളനിസാമിയെ മുഖ്യമന്ത്രിയാക്കിയ നീക്കത്തിന് പിന്നിൽ ബിജെപിയുടെ കരങ്ങളുണ്ടെന്ന് ആരോപണങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെ ശശികല അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിലാവുകയും ചെയ്തു. ലയിച്ച് ഒന്നാകുന്ന പാർട്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനം ശശികലയ്ക്ക് നൽകണമെന്നതാകും ഇവരുടെ പ്രധാന ആവശ്യം. നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കും ഉപമുഖ്യമന്ത്രി ഒ. പനീർ ശെൽവത്തിനും അധികാരത്തിൽ തുടരാം. ടി.ടി.വി ദിനകരന് പാർട്ടിയിലെ സുപ്രധാന ചുമതല ലഭിക്കണം. എന്നിങ്ങനെയാണ് മറ്റ് നിർദ്ദേശങ്ങൾ. ലയിക്കുന്നതിൽ ഇരുവിഭാഗത്തിനും തത്വത്തിൽ യോജിപ്പാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഒരുവർഷമായി ഇരുവിഭാഗവും തമ്മിൽ ലയിക്കാനുള്ള സമ്മർദ്ദം ബിജെപിയുടെ ഭാഗത്തുനിന്ന് തുടങ്ങിയിട്ട്. നിലവിൽ തമിഴ്നാട്ടിൽ അധികം വേരോട്ടം ലഭിക്കാതിരിക്കുന്ന ബിജെപിക്ക് ഇരുവരെയും ഒന്നിച്ചുനിർത്തി പരമാവധി നേട്ടമുണ്ടാക്കുക എന്നതാണ് ലക്ഷ്യം. അതേസമയം ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്. ശശികലയാണ് ഇതിന് പിന്നിലെന്ന് ആരോപണങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ജയിൽ മോചനത്തിന് ശേഷം മറ്റ് പ്രതിസന്ധികൾ ഉണ്ടാകാതിരിക്കാൻ ശശികലയ്ക്കും പുതിയ നിർദ്ദേശം സ്വീകാര്യമെന്നാണ് വിവരങ്ങൾ. Courtesy: Indian Express Content Highlights:AIADMK and Sasikala hold talks for merger
from mathrubhumi.latestnews.rssfeed https://ift.tt/3iWa5vg
via
IFTTT