Breaking

Sunday, March 1, 2020

ഗോകുലത്തിന്റെ പെണ്‍ പുലികളെ സ്വീകരിച്ച് കോഴിക്കോട്

കോഴിക്കോട്: ഇന്ത്യൻ വിമൻസ് ലീഗിൽ (ഐ.ഡബ്ല്യു.എൽ.) കിരീടം നേടിയ ഗോകുലം കേരള എഫ്.സി. ഫുട്ബാൾ ടീമിന് ഉജ്ജ്വല സ്വീകരണം. രാവിലെ 11 മണിയോടെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ടീമിനെ ഗോകുലം ക്ലബ്ബ് അധികൃതർ സ്വീകരിച്ചു. നഗരത്തിലും ടീമിന് സ്വീകരണമൊരുക്കി. മുൻ ഇന്ത്യൻ നായകൻ ഐ.എം. വിജയൻ മുഖ്യാതിഥിയായിരുന്നു. ഗോകുലത്തിന്റെ ഫുട്ബോൾ അക്കാദമികളിൽനിന്ന് നിരവധി താരങ്ങൾ ഉയർന്നുവരട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, ക്ലബ്ബ് പ്രസിഡന്റ് വി.സി. പ്രവീൺ, വനിതാ ടീം പരിശീലക പി.വി. പ്രിയ, ക്യാപ്ററൻ മിഷേൽ , പി. അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു. വനിതാ ലീഗിലെ ടോപ്സ്കോററായ നേപ്പാൾ ദേശീയതാരം സബിത്ര ഭണ്ഡാരിയടക്കമുള്ള താരങ്ങൾ സ്വീകരണത്തിനെത്തി. തുടർന്ന് ടീമിനെ കോർപ്പറേഷൻ സ്റ്റേഡിയത്തിലേക്ക് ആനയിച്ചു. ഗോകുലം-പഞ്ചാബ് എഫ്.സി മത്സരത്തിന്റെ ഇടവേളയിലും ടീമിന് ആദരമേകി. Content Highlights: Gokulam Kerala FC Women I League Champion Reception


from mathrubhumi.latestnews.rssfeed https://ift.tt/3cnyiYj
via IFTTT