Breaking

Sunday, March 1, 2020

ലിവര്‍പൂളിന്റെ അപരാജിത കുതിപ്പിന് ചരമക്കുറിപ്പെഴുതി വാറ്റ്‌ഫോര്‍ഡ്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പരാജയമറിയാതെയുള്ള ലിവർപൂളിന്റെ കുതിപ്പിന് കടിഞ്ഞാണിട്ട് വാറ്റ്ഫോർഡ്. എല്ലാം അനായാസമാണെന്ന് കരുതി എത്തിയ ലിവർപൂൾ എതിരില്ലാത്ത മൂന്നു ഗോളിന് വാറ്റ്ഫോർഡിന് മുന്നിൽ വീണു. ഇതോടെ 27 മത്സരങ്ങളിൽ 26 എണ്ണത്തിലും വിജയിച്ച ലിവർപൂളിന്റെ അക്കൗണ്ടിൽ ആദ്യ തോൽവിയെത്തി. ഒരു മത്സരം സമനില ആയിരുന്നു. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു മൂന്നു ഗോളുകളും വന്നത്. 54-ാം മിനിറ്റിൽ ഇസ്മയില സാറിന്റെ വക ആദ്യ ഗോൾ. ലിവർപൂളിന്റെ ഞെട്ടൽ മാറുംമുമ്പ് അടുത്ത ഗോളുമെത്തി. 60-ാം മിനിറ്റിൽ വീണ്ടും സാറിലൂടെ വാറ്റ്ഫോർഡ് ലക്ഷ്യം കണ്ടു. 72-ാം മിനിറ്റിൽ ട്രോയ് ഡീനിയിലൂടെ വാറ്റ്ഫോർഡ് ഗോൾപട്ടിക പൂർത്തിയാക്കി. ഈ ഗോളിന് വഴിയൊരുക്കിയത് ഇസ്മയില സാർ ആയിരുന്നു. തോൽവിയോടെ ആഴ്സണലിന്റെ റെക്കോഡ് മറികടക്കാമെന്ന സ്വപ്നം ലിവർപൂളിന് ഉപേക്ഷിക്കേണ്ടിവന്നു. 2003-04 സീസണിൽ ആയിരുന്നു ആഴ്സണൽ വെങ്ങറിന്റെ കീഴിൽ ഒരു സീസൺ മുഴുവൻ പ്രീമിയർ ലീഗിൽ അപരാജിതരായി നിന്നത്. ഇത്തവണ ലിവർപൂൾ അത് ആവർത്തിക്കുമെന്ന് ആരാധകർ കരുതിയിരുന്നു. എന്നാൽ വാറ്റ്ഫോർഡിന് മുന്നിൽ ഈ സ്വപ്നം തകർന്നു. മറ്റൊരു മത്സരത്തിൽ ചെൽസിയെ ബൗൺമൗത്ത് സമനിലയിൽ കുരുക്കി. ഇരുടീമുകളും രണ്ടു ഗോൾ വീതം നേടി. മാർക്കോസ് അലോൻസൊ ചെൽസിക്കായി ഇരട്ടഗോൾ കണ്ടെത്തിയപ്പോൾ ജെഫേഴ്സൺ ലെർമ, ജോഷ്വാ കിങ് എന്നിവരുടെ വകയായിരുന്നു ബൗൺമൗത്തിന്റെ ഗോളുകൾ. Watford 3-0 Liverpool, all goals. The worst game for Liverpool this season.😰#WATLIV pic.twitter.com/wpxmqSjN4F — Top Videos (@Top5Vid) February 29, 2020 Content Highlights: Watford end Liverpools unbeaten run EPL 2020


from mathrubhumi.latestnews.rssfeed https://ift.tt/32ODVe1
via IFTTT