Breaking

Sunday, March 1, 2020

ന്യൂസീലന്‍ഡ് 235 റണ്‍സിന് പുറത്ത്; ഇന്ത്യക്ക് ഏഴു റണ്‍സ് ലീഡ്

ക്രൈസ്റ്റ് ചർച്ച്: ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ആദ്യ ഇന്നിങ്സിൽ ഏഴു റൺസ് ലീഡ്. ന്യൂസീലൻഡ് ആദ്യ ഇന്നിങ്സിൽ 235 റൺസിന് എല്ലാവരും പുറത്തായി. വിക്കറ്റ് നഷ്ടമില്ലാതെ 63 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ന്യൂസീലൻഡിന് 172 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ പത്തു വിക്കറ്റുകളും നഷ്ടമായി. നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും മൂന്നു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയും കിവീസ് ബാറ്റ്സ്മാൻമാരെ തിരിച്ചയക്കുകയായിരുന്നു. രണ്ട് വിക്കറ്റുമായി രവീന്ദ്ര ജഡേജ ഇരുവർക്കും പിന്തുണ നൽകി.122 പന്തിൽ 52 റൺസെടുത്ത ഓപ്പണർ ടോം ലാഥത്തിനും 63 പന്തിൽ 49 റൺസ് നേടിയ കെയ്ൽ ജാമിസണുമൊഴികെ മറ്റാർക്കും കിവീസ് നിരയിൽ തിളങ്ങാനായില്ല. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 63 ഓവറിൽ 242 റൺസെടുത്തിരുന്നു. ഇന്ത്യയുടെ ഓപ്പണർ പൃഥ്വി ഷാ (54), ചേതേശ്വർ പുജാര (54), ഹനുമ വിഹാരി (55) എന്നിവർ അർധസെഞ്ചുറി നേടി. 45 റൺസിന് അഞ്ചുവിക്കറ്റെടുത്ത കെയ്ൻ ജാമിസൺ ന്യൂസീലൻഡ് ബൗളർമാരിൽ മുന്നിൽനിന്നു. ടിം സൗത്തി, ട്രെന്റ് ബോൾട്ട് എന്നിവർ രണ്ടുവിക്കറ്റ് വീതം കണ്ടെത്തി. Content Highlights: India vs New Zealand Second Test Cricket


from mathrubhumi.latestnews.rssfeed https://ift.tt/2x0p83V
via IFTTT