ക്വലാലംപുർ: മുൻ ആഭ്യന്തരമന്ത്രി മുഹിയുദ്ദീൻ യാസീനെ (72) മലേഷ്യയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. ഞായറാഴ്ച സത്യപ്രതിജ്ഞചെയ്ത് അധികാരമേൽക്കും. അധികാരത്തിൽ തിരിച്ചെത്താനുള്ള മുൻപ്രധാനമന്ത്രി മഹാതിർ മുഹമ്മദിന്റെ നീക്കങ്ങൾക്കു തിരിച്ചടിയാണ് യാസീന്റെ സ്ഥാനാരോഹണം. മലേഷ്യൻ രാജാവ് അബ്ദുള്ള പഹാങ്ങാണ് യാസീനെ പ്രധാനമന്ത്രിയായി നിയമിച്ചത്. ഒരാഴ്ച നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഇതോടെ അന്ത്യമായതായി കൊട്ടാരം അറിയിച്ചു. ഒട്ടേറെക്കാലം യുണൈറ്റഡ് മലയ് നാഷണൽ ഓർഗനൈസേഷന്റെ (യു.എം.എൻ.ഒ.) പ്രധാനപദവികൾ വഹിച്ചിട്ടുള്ള മുഹിയുദ്ദീൻ മുൻ നേതാവ് നജീബ് റസാക്കിന്റെ മന്ത്രിസഭയിൽ ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായിരുന്നു. തിങ്കളാഴ്ചയാണ് അപ്രതീക്ഷിത നീക്കത്തിലൂടെ മഹാതിർ മുഹമ്മദ് പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് രാജിവെച്ചത്. ബാരിസൺ നാഷണൽ പാർട്ടി, പാർട്ടി ഇസ്ലാം സി മലേഷ്യ എന്നീ പാർട്ടികളുടെ പിൻതുണയാണ് മുഹിയുദ്ദീന് തുണയായത്. പിന്തുണ നൽകിയ എല്ലാവർക്കും മുഹിയുദ്ദീൻ നന്ദിപറഞ്ഞു. മലേഷ്യയുടെ എട്ടാമത്തെ പ്രധാനമന്ത്രിയാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കൂട്ടിച്ചേർത്തു. content highlights;Muhyiddin Yassin named as Malaysian prime minister
from mathrubhumi.latestnews.rssfeed https://ift.tt/2uMfXU4
via
IFTTT