Breaking

Sunday, March 1, 2020

പാകിസ്താനിൽ ആളില്ലാ ലെവൽക്രോസിൽ തീവണ്ടി ബസ്സിലിടിച്ച് 20 പേർ മരിച്ചു

കറാച്ചി: പാകിസ്താനിലെ തെക്കൻ സിന്ധ് പ്രവിശ്യയിൽ ആളില്ലാ ലെവൽ ക്രോസിൽ അതിവേഗ ട്രെയിൻ ബസ്സിലിടിച്ച് 20 പേർ മരിച്ചു. രോഹ്രി റെയിൽവേ സ്റ്റേഷനുസമീപത്തെ കന്ദാരാ ലെവൽക്രോസിലാണ് അപകടം. റാവൽപിണ്ടിയിൽനിന്ന് കറാച്ചിയിലേക്കു പോകുകയായിരുന്ന '45 അപ് പാകിസ്താൻ എക്സ്പ്രസ്' ആണ് ബസുമായി കൂട്ടിയിടിച്ചത്. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടും. ഒട്ടേറെപേർക്ക് പരിക്കുണ്ട്. സുക്കുറിൽനിന്ന് പഞ്ചാബിലേക്കു പോകുകയായിരുന്ന ബസിൽ അൻപതിലേറെ യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണനിരക്ക് ഉയരാൻ സാധ്യതയുണ്ടെന്ന് പോലീസ് കമ്മിഷണർ ഷഫീക്ക് അഹമ്മദ് മഹേഷർ പറഞ്ഞു. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനുകാരണമെന്ന് പാകിസ്താൻ റെയിൽവേ വക്താവ് പറഞ്ഞു. ബസ് പൂർണമായും തകർന്നു. ട്രെയിന്റെ എൻജിനും സാരമായ കേടുപാടുണ്ട്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് റെയിൽവേ ഉത്തരവിട്ടു. content highlights; 20 Killed In Train, Bus Collision In Pakistan


from mathrubhumi.latestnews.rssfeed https://ift.tt/2PywO3W
via IFTTT