Breaking

Sunday, September 8, 2019

പുതുപ്പിറവി; പത്തൊന്‍പതുകാരി ആന്ദ്രീസ്‌ക്കു യു.എസ് ഓപ്പണ്‍ ചാമ്പ്യന്‍

ന്യൂയോർക്ക്: സെറീന വില്ല്യംസിന്റെ കരുത്തും പരിചയസമ്പത്തും ബിയാൻക ആന്ദ്രീസ്ക്കുവിന്റെ ചുറുചുറുക്കിന് മുന്നിൽ വിലപ്പോയില്ല. ഏഴാം കിരീടം ലക്ഷ്യമിട്ടുവന്ന മുപ്പത്തിയേഴുകാരിയായ സെറീനയെ അട്ടിമറിച്ച പത്തൊൻപതുകാരി ബെനിക്ക ആന്ദ്രീസ്ക്കുവാണ് പുതിയ യു.എസ്. ഓപ്പൺ വതിനാടെന്നിസ് ചാമ്പ്യൻ. കാനഡക്കാരിയായ ആന്ദ്രീസ്ക്കുവിന്റെ കന്നി ഗ്രാൻസ്ലാം കിരീടമാണിത്. 6-3, 7-5 എന്ന സ്കോറിൽ നേരിട്ടുളള സെറ്റുകൾക്കായിരുന്നു ആന്ദ്രീസ്ക്കുവിന്റെ കിരീടവിജയം. ഇതുവരെ ഒരു ഗ്രാൻസ്ലാമിന്റെയും രണ്ടാം റൗണ്ടിനപ്പുറം പോകാൻ കഴിയാതിരുന്ന ആന്ദ്രീസ്ക്കു ഇതാദ്യമായാണ് യു.എസ് ഓപ്പണിന്റെ മെയിൻ ഡ്രോയിൽ ഇടംപിടുക്കുന്നത്. രണ്ടാം സെറ്റിൽ ഡബിൾ ബ്രേക്കിലൂടെയാണ് ആന്ദ്രീസ്ക്കു കന്നി ഗ്രാൻസ്ലാം കിരീടം സ്വന്തമാക്കിയത്. ഈ വർഷം ഇതൊരു സ്വപ്നസാക്ഷാത്കാരമാണ്-മത്സരശേഷം നേട്ടം വിശ്വസിക്കാനാവാതെ കോർട്ടിൽ ഇരുന്നുപോയ ആന്ദ്രീസ്ക്കു പറഞ്ഞു. ഇത് തുടർച്ചയായ രണ്ടാം തവണയാണ് സെറീന യു.എസ്. ഓപ്പണിന്റെ ഫൈനലിൽ തോൽക്കുന്നത്. കഴിഞ്ഞ തവണ ജപ്പാൻകാരി നവോമി ഒസാക്കയാണ് സെറീനയെ കലാശപ്പോരിൽ വീഴ്ത്തിയത്. 2014ലാണ് സെറീന ഫഌഷിങ് മെഡോസിൽ അവസാനമായി കിരീടം സ്വന്തമാക്കിയത്. ഒരു മേജർ ടെന്നിസ് ടൂർണമെന്റ് സ്വന്തമാക്കുന്ന ആദ്യ കനേഡിയൻ താരമാണ് ആന്ദ്രീസ്ക്കു. മറിയ ഷറപ്പോവ വിജയിച്ചശേഷം ഒരു ഗ്രാസ്ലാം കിരീടം സ്വന്തമാക്കുന്ന ആദ്യ ടീനേജ് താരം കൂടിയാണ് ആന്ദ്രീസ്ക്കു. 2004ൽ സെറീന വില്ല്യംസിനെ വീഴ്ത്തി വിംബിൾഡൺ കിരീടം സ്വന്തമാക്കുമ്പോൾ പതിനേഴ് വയസ്സ് മാത്രമായിരുന്നു ഷറപ്പോവയ്ക്ക് പ്രായം. Content Highlights:Bianca Andreescu beats Serena Williams to win US Open 2019 title


from mathrubhumi.latestnews.rssfeed https://ift.tt/2LxCGrm
via IFTTT