Breaking

Monday, August 26, 2019

അച്ഛനെ മകനുൾപ്പെട്ട സംഘം കെട്ടിയിട്ട് മർദിച്ചു

കൊട്ടാരക്കര : മകളെ കാണാനെത്തിയയാളെ മകനും കൂട്ടരും ചേർന്ന് മരത്തിൽ കെട്ടിയിട്ട് മർദിച്ചു. അമ്പലപ്പുറം ഇ.ടി.സി. അരുൺഭവനിൽ ബാബു(48)വിനാണ് മർദനമേറ്റത്. ഞായറാഴ്ച വൈകീട്ട് നാലോടെ ആയിരുന്നു സംഭവം.കുടുംബവുമായി അകന്ന് പുനലൂരിലുള്ള സഹോദരിയോടൊപ്പമാണ് ഏറെനാളായി ബാബു കഴിഞ്ഞിരുന്നത്. മകളെ കാണാനാണ് കഴിഞ്ഞദിവസം അമ്പലപ്പുറത്തെ വീട്ടിലെത്തിയത്. ഇതിനെ ചോദ്യംചെയ്ത് മകനും കൂട്ടുകാരനും ബാബുവിന്റെ ഭാര്യാപിതാവും ചേർന്ന് വീട്ടുമുറ്റത്തെ മരത്തിൽ കൈയും കാലും കെട്ടിയിട്ട് കഠിനമായി മർദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് കൊട്ടാരക്കര പോലീസ്‌ എത്തി ബാബുവിനെ കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ അരുൺ (20), ഭാര്യാപിതാവ് പുരുഷോത്തമൻ (70), മകന്റെ കൂട്ടുകാരൻ വിഷ്ണു (22) എന്നിവർ ചേർന്നാണ് തന്നെ മർദിച്ചതെന്ന് ബാബു പോലീസിന്‌ മൊഴി നൽകി. ഇവരുടെ പേരിൽ പോലീസ് കേസെടുത്തു.


from mathrubhumi.latestnews.rssfeed https://ift.tt/2MBlOTq
via IFTTT