Breaking

Friday, February 1, 2019

മതം വിഴുങ്ങുന്ന രാഷ്ട്രീയം, വിവേകാനന്ദനും ഗുരുവും, ബലാത്സംഗവും യുദ്ധവും തകര്‍ക്കുന്ന സ്ത്രീകളും

തിരുവനന്തപുരം: അക്ഷരസ്നേഹികളുടെ ഹൃദയം കവർന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം രണ്ടാം ദിനത്തിലേയ്ക്ക്. അതിരുകളില്ലാത്ത ആശയസംവാദത്തിന്റെ വേദിയായ കനകക്കുന്ന് വലിയൊരു വിരുന്നു തന്നെയാണ് അക്ഷരസ്നേഹികൾക്കായി രണ്ടാം ദിനം കാത്തുവച്ചിരിക്കുന്നത്. ഒപ്പം ഹൃദയം കവരുന്ന കലാവിരുന്നുകളുമുണ്ട് യഥേഷ്ടം. കാലത്ത് പത്ത് മണിക്ക് പാലസ് ഹാളിൽ പാലസ് ഹാളിൽ സ്വാമി വിവേകാനന്ദനെകുറിച്ചുള്ള സംവാദത്തോടെയാണ് രണ്ടാം ദിനത്തിലെ പരിപാടികൾക്ക് തുടക്കമാവുന്നത്.. വിവേകാനന്ദൻ സന്യാസിയും മനുഷ്യനും എന്ന വിഷയം എം.പി.വീരേന്ദ്രകുമാറും കെ.ജയകുമാറുമാണ് ചർച്ച ചെയ്യുന്നത്. മാറിയ കാലത്തെ വി.കെ. എൻ, അഡ്വ.പി. എസ്. ശ്രീധരൻപിള്ള, വി.ടി.ബൽറാം, എ. എ. റഹീം, അഡ്വ.ജയശങ്കർ എന്നിവർ പങ്കെടുക്കുന്ന രാഷ്ട്രീയത്തിന് മീതെ പറക്കുന്ന മതങ്ങൾ ആണ് ശ്രദ്ധേയമായ മറ്റൊരു സംവാദം. ഗുരുവിനെ മറക്കുന്നവരും മറയ്ക്കുന്നവരും വി.കെ.ശ്രീരാമനും ഷൗക്കത്തും കെ.പി.രാമനുണ്ണിയും പങ്കെടുക്കുന്ന കേരളം ദൈവത്തിന്റെ നാടോ, എം. മുകുന്ദനും ടി.പി.രാജീവനും ബി.മുരളിയും പങ്കെടുക്കുന്ന ഡിജിറ്റൽ എഴുത്ത്, സത്യൻ അന്തിക്കാട് പങ്കെടുക്കുന്ന ആകെ മൊത്തം മലയാളി തുടങ്ങിയവാണ് ശ്രദ്ധേയമായ മറ്റ് സംവാദങ്ങൾ. ഷേക്സ്പിയർ ഇൻ ബോളിവുഡ്, വൈ റിസ്ക്ക് ലൈഫ് ടു റൈറ്റ്, മുകളിൽ നിന്നുള്ള വിളികൾ, മാർക്കേസിനുശേഷമുള്ള ലാറ്റിനമേരിക്കൻ സാഹിത്യം, എഴുത്തുകാർ ദേശത്തെ എഴുതുമ്പോൾ, കർണാകട സംഗീതത്തെ വിഴുങ്ങുന്ന കാലിക സംഗീതം, കോമിക്കുകളും ഗ്രാഫിക് നോവലുകളും തുടങ്ങിയവയും രണ്ടാം ദിനം ചർച്ച ചെയ്യുന്നു. ബലാത്സംഗത്തെക്കുറിച്ച് സൊഹൈല അബ്ദുള്ളാലിയും ജർമെയ്ൻ ഗ്രീറും ജോണി സീഗറും നടത്തുന്ന സംവാദമാണ് ശ്രദ്ധേയമായ മറ്റൊരു സെഷൻ. യുദ്ധം അനാഥമാക്കിയ സ്ത്രീജന്മത്തെക്കുറിച്ച് ജുമാന ഹദാദും ഷഹദ് അൽ റാവിയും ചർച്ച നടത്തും. വലായ് സിങ്ങും അമൻദീപ് സന്ധുവും അയോധ്യാവിഷയമാണ് ചർച്ച ചെയ്യുന്നത്. അരുന്ധതി സുബ്രഹ്മണ്യം, ബിറ്റ്കോയിനെക്കുറിച്ച് നിധിൻ ഈപ്പൻ, സമ്പദ് കേരളത്തെക്കുറിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്കും വ്യാജ വാർത്തകളെക്കുറിച്ച് ദേവദാസ് രാജാറാമും സംസാരിക്കും. കാവാലം വിനോദിന്റെ സോപാന സംഗീതം, വൈകീട്ട് ആറിന് ദുര്യോധനവധം കഥകളി, ഊരാളി ബാൻഡിന്റെ സംഗീതവിരുന്ന്, ഏഴരയ്ക്ക് എ വെരി നോർമൽ ഫാമിലി എന്ന നാടകം എന്നിവയാണ് കലാവിരുന്നത്. Content Highlights:MBIFL2019 FestivalOfLetters


from mathrubhumi.latestnews.rssfeed http://bit.ly/2DMRGyT
via IFTTT