ഭോപ്പാൽ: പ്രിയങ്കയെ മുത്തശ്ശി ഇന്ദിരാ ഗാന്ധിയോട് ഉപമിക്കാമെങ്കിൽ രാഹുലിനെ മുത്തച്ഛനോട് ഉപമിക്കാത്തതെന്തുകൊണ്ടെന്ന് ബിജെപി നേതാവ്. ദേശീയ വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെയാണ്മധ്യപ്രദേശിലെ ബിജെപി വക്താവ് ലോകേന്ദ്ര പരാശർ ഇങ്ങനെയൊരു സംശയം പ്രകടിപ്പിച്ചത്. പ്രിയങ്കയിൽ ഇന്ദിരാ ഗാന്ധിയെ പ്രതീക്ഷിക്കുന്നവർ രാഹുലിനെ എന്തു കൊണ്ടാണ് മുത്തച്ഛനോട് സാദൃശ്യപ്പെടുത്താത്തതെന്ന് ലോകേന്ദ്ര ചോദിച്ചു. ഇന്ദിരയുടെ പേര് മാത്രം എന്തു കൊണ്ടാണ് കോൺഗ്രസ് ഉയർത്തിക്കാട്ടുന്നതെന്നും അവരുടെ ഭർത്താവിനെ എന്തു കൊണ്ടാണ് അകറ്റി നിർത്തുന്നതെന്നും ലോകേന്ദർ ചോദിച്ചു. ദീർഘനാളത്തെ അനിശ്ചിതത്തിനൊടുവിൽ കഴിഞ്ഞ ആഴ്ചയാണ് പ്രിയങ്ക ഗാന്ധി രാഷ്ട്രീയ രംഗപ്രവേശം നടത്തിയത്. നടത്താനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ കിഴക്കൻ ഉത്തർപ്രദേശിലെ പാർട്ടിയുടെ പ്രവർത്തനങ്ങളുടെ ചുമതല പ്രിയങ്കയ്ക്കാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും നിയോജക മണ്ഡലങ്ങൾ ഈ മേഖലയിലാണ്. യുപിയുടെ മറ്റ് ഭാഗങ്ങളുടെ ചുമതല ജ്യോതിരാദിത്യ സിന്ധ്യയ്ക്കാണ്. യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഉത്തർപ്രദേശിലെ ഗൊരഖ്പുരിൽ പ്രിയങ്കയുടെ പോസ്റ്ററുകൾ അനുയായികൾ സ്ഥാപിച്ചു കഴിഞ്ഞു. പ്രിയങ്ക ഇവിടെ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് അനുയായികളുടെ ആവശ്യം. Content Highlights: People see Priyankas grandmother in her, they may see Rahuls grandfather in him
from mathrubhumi.latestnews.rssfeed http://bit.ly/2G4WrGi
via
IFTTT