പ്രയാഗ്രാജ്: കോടിക്കണക്കിന് ഹിന്ദുക്കളുടെ വികാരം മാനിക്കാതെയാണ് ശബരിമലയിൽ യുവതികളെ കയറ്റണമെന്ന് സുപ്രീംകോടതി വിധിച്ചതെന്ന് ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത്. കുംഭമേള നടക്കുന്ന യു.പി.യിലെ പ്രയാഗ്രാജിൽ വി.എച്ച്.പി. സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസികളായ യുവതികൾക്ക് ശബരിമലയിൽ പ്രവേശിക്കാനുള്ള അനുവാദമാണ് കോടതി നൽകിയത്. അവരെ ആരെങ്കിലും തടഞ്ഞാൽ സംരക്ഷണം നൽകണമെന്നും പറഞ്ഞിരിക്കുന്നു. എന്നാൽ, യുവതികളായ വിശ്വാസികൾക്കാർക്കും അവിടെ പോകാൻ താത്പര്യമില്ല. അതിനാൽ ശ്രീലങ്കയിൽനിന്ന് യുവതിയെ കൊണ്ടുവന്ന് പിൻവാതിലിലൂടെ പ്രവേശിപ്പിക്കുകയായിരുന്നു -ഭാഗവത് ആരോപിച്ചു. Content Highlights:Kerala Government Oppressing Sabarimala Devotees-Mohan Bhagwat
from mathrubhumi.latestnews.rssfeed http://bit.ly/2Bel7YW
via
IFTTT