Breaking

Friday, February 1, 2019

അധോലോക കുറ്റവാളി രവി പുജാരി സെനഗലില്‍ പിടിയിലായി; ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് വഴിത്തിരിവില്‍

ന്യൂഡൽഹി/കൊച്ചി: നടി ലീനാ മരിയാ പോളിന്റെ ബ്യൂട്ടി പാർലർ വെടിവെപ്പിന് പിന്നിൽ പ്രവർത്തിച്ചയാളെന്ന് കരുതുന്ന മുംബൈ അധോലോക കുറ്റവാളി രവി പുജാരി സെനഗലിൽ അറസ്റ്റിലായതായി വാർത്താ ഏജൻസികൾ റിപ്പോർട്ടുചെയ്തു. 15 വർഷമായി പോലീസ് തേടുന്നയാളാണ് ഒട്ടേറെ കേസുകളിൽ പ്രതിയാണ്ഇയാൾ.ഇയാൾക്കെതിരേ ബെംഗളൂരു പോലീസ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ, പുജാരിയുടെ അറസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അറസ്റ്റ് സ്ഥിരീകരിച്ചാൽ പുജാരിയെ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ഇന്ത്യ സെനഗൽ അധികൃതരെ സമീപിക്കും. പുജാരിയെ വിട്ടുനൽകാൻ സെനഗൽ പോലീസ് അനുകൂല നിലപാടെടുത്തുവെന്നും പ്രത്യേക വിമാനത്തിൽ ഇയാളെ ഇന്ത്യയിലെത്തിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി ഒട്ടേറെ കവർച്ച, കൊലപാതക കേസുകളിൽ പ്രതിയാണ് പുജാരി. ആന്റണി ഫെർണാണ്ടസ് എന്ന പേരിലുള്ള വ്യാജ പാസ്പോർട്ട് ഉപയോഗിച്ചാണ് പുജാരി സെനഗലിൽ കഴിഞ്ഞിരുന്നതെന്ന് സെനഗൽ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സെനഗലിൽ എത്തുന്നതിനുമുമ്പ് ബുർക്കിനാ ഫാസോയിലായിരുന്നു പുജാരിയുടെ ഒളിവുജീവിതം. കൊച്ചിയിലെ പനമ്പിള്ളിനഗറിൽ നടി ലീനാ മരിയാ പോളിന്റെ ബ്യൂട്ടിപാർലറിൽ വെടിവെപ്പ് നടത്തിയതിനുപിന്നിൽ രവി പുജാരിയാണെന്ന് പോലീസ് അടുത്തിടെ നിഗമനത്തിലെത്തിയിരുന്നു. ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിനു സമീപം വെടിയുതിർത്തവർ അവിടെയിട്ടിട്ടു പോയ കടലാസിൽ ഹിന്ദിയിൽ രവി പൂജാരി എന്ന് എഴുതിയിരുന്നു. പിന്നീട് മാധ്യമ സ്ഥാപനങ്ങളിലേക്കടക്കം ഫോൺ വിളിച്ച് വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ലീന മരിയ പോൾ ഉൾപ്പെട്ട പണം തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചയാളെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ജെ.എൻ.യു. വിദ്യാർഥി ഉമർ ഖാലിദ്, കശ്മീരിലെ ഹുറിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനി എന്നിവരുൾപ്പെടെയുള്ള ഇന്ത്യാവിരുദ്ധരെ എല്ലാം ഇല്ലാതാക്കുമെന്ന് പുജാരി ഭീഷണിമുഴക്കിയിരുന്നു. അധോലോക കുറ്റവാളികളായ ഛോട്ടാ രാജൻ, ദാവൂദ് ഇബ്രാഹിം എന്നിവർക്കൊപ്പം പുജാരി പ്രവർത്തിച്ചിട്ടുണ്ട്. തൊണ്ണൂറുകളുടെ പകുതിയിൽ ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയുടെ വലകൈയായിരുന്നു പുജാരിയും ഛോട്ടാ ഷക്കീലും. Content highlights:Ravi Poojari Arrested in Senegal


from mathrubhumi.latestnews.rssfeed http://bit.ly/2TqwbZU
via IFTTT