Breaking

Friday, February 1, 2019

നീണ്ടകാല ഇടവേളക്ക് ശേഷം പൂര്‍ണിമ ഇന്ദ്രജിത്ത് സിനിമയിലേക്ക് 

കുറച്ചു നാളത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങിയിരിക്കുകയാണ് നടി പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. ആഷിഖ് അബു ചിത്രം വൈറസ്സില്‍ ഭര്‍ത്താവ് ഇന്ദ്രജിത് സുകുമാരനൊപ്പമാണ് സ്‌ക്രീനില്‍ എത്തുക. 

നടന്‍ ഇന്ദ്രജിത്തുമായുള്ള വിവാഹ ശേഷം സിനിമ അഭിനയ രംഗത്ത് നിന്നും മാറി നിന്ന നടി പൂര്‍ണ്ണിമയുടെ തിരിച്ചുവരവ് ഭര്‍ത്താവ് ഇന്ദ്രജിത്തിനൊപ്പമാണ്.ഇന്ദ്രജിത്തിനൊപ്പം വൈറസിലൂടെയാണ് താരപത്നി തിരിച്ചെത്തുന്നത്. മലയാള സിനിമയിലെ മിക്ക താരങ്ങളും ഈ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു പ്രധാന ഉദ്യോഗസ്ഥന്റെ റോളിലാണ് ഇന്ദ്രജിത്ത് എത്തുന്നത്.

17 ജീവനുകള്‍ കവര്‍ന്ന പനിയെ പ്രമേയമാക്കി മലയാളത്തില്‍ ഇറങ്ങുന്ന ഏക ചിത്രമാണ് വൈറസ്. ജനുവരി ഏഴാം തിയ്യതിയാണ് വൈറസിന് കോഴിക്കോട് തുടക്കമായത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആയിരുന്നു ആരംഭം.

ആഷിഖ് അബു ആണ് ചിത്രം സംവിധാനം ചെയുന്നത്.കുഞ്ചാക്കോ ബോബന്‍, രേവതി, ആസിഫ് അലി, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, പാര്‍വതി, രമ്യ നമ്ബീശന്‍, സൗബിന്‍ ഷാഹിര്‍, ഇന്ദ്രന്‍സ്, ദിലീഷ് പോത്തന്‍, മഡോണ, ജോജു ജോര്‍ജ്, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ, തുടങ്ങിയ വന്‍ താര നിരയാണ് ചിത്രത്തില്‍ അണി നിരക്കുക.


 



from Anweshanam | The Latest News From India http://bit.ly/2RY0WbY
via IFTTT