തന്റെ കുട്ടിയുടെ പഠനനിലവാരം അന്വേഷിക്കാനെത്തിയ അമ്മയോട് രൂക്ഷമായി ഇടപെടുന്ന അധ്യാപകരുടെ വീഡിയോ വൈറല്‍ ആയി. പത്താംക്ലാസ് വരെയുള്ള പുസ്തകങ്ങള്‍ കുട്ടികള്‍ വാങ്ങണമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ കുട്ടികളിത് വാങ്ങിയില്ല, ഇതേതുടര്‍ന്ന് മാതാപിതാക്കളെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഞങ്ങള്‍ ഇതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല, അതിനെന്താണ് ചെയ്യേണ്ടതെന്ന് അന്വേഷിച്ച അമ്മയോട് അതിരൂക്ഷമായിട്ടാണ് ഒരു അധ്യാപികയും അധ്യാപകനും പെരുമാറിയത്.
അധ്യാപിക ദേഷ്യത്തോടെ പെരുമാറിയപ്പോള്‍ തനി സ്വഭാവം കാണിക്കരുതെന്ന് അമ്മ പറയുന്നു. ഇത് കേട്ട് അധ്യാപികയും അധ്യാപകനും പൊട്ടിത്തെറിക്കുന്നുണ്ട്. നീ എന്ത് ചെയ്യുമെടീ, നീ ഞങ്ങളെ പിടിച്ച് വിഴുങ്ങുമോടീ എന്നെല്ലാം അവര്‍ ദേഷ്യത്തോടെ ചോദിക്കുന്നു. നിന്റെ അഭ്യാസമൊന്നും നടക്കില്ല. നിന്റെ കൊച്ചിനെ ഞാനാണ് പഠിപ്പിക്കുന്നത്. ഇനി ഇവിടെ പഠിപ്പിക്കുന്നത് കാണിച്ച് തരാം. സകല മാനേജ്‌മെന്റിനെയും വിളിച്ചോണ്ട് വരൂ എന്നാണ് അധ്യാപകന്‍ പറയുന്നത്. ഇവരുടെ സംസാരത്തില്‍ നിന്നും അമ്മ സ്‌കൂളിലെ മുന്‍അധ്യാപികയാണെന്ന് വ്യക്തമാണ്. സ്‌കൂളില്‍ തിരികെ കയറ്റാത്തതിന്റെ ദേഷ്യമാണ് അമ്മയ്‌ക്കെന്ന് ഇവര്‍ ആരോപിക്കുന്നു.
അടുത്ത് നിന്ന ഒരാള്‍, ഇതൊരു സ്‌കൂള്‍ അല്ലേ, അധ്യാപകര്‍ കുറച്ചുകൂടി നിലവാരം കാണിക്കണമെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ഇത്രയേ നിലവാരമുള്ളൂവെന്ന് അവര്‍ പ്രതികരിച്ചു. അമ്മയെ ദേഷ്യപ്പെട്ട അധ്യാപികയുടെ ക്യാബിനില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പോലും ഇവര്‍ ആക്രോശിക്കുന്നു. എടീ പോടി എന്ന് വിളിക്കരുതെന്ന് പറഞ്ഞപ്പോള്‍, അങ്ങനെതന്നെ വിളിക്കുമെടീ എന്ന് ഇവര്‍ അലറിവിളിക്കുകയായിരുന്നു.. - സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ വൈറലായിക്കഴിഞ്ഞു.
from Anweshanam | The Latest News From India http://bit.ly/2S3YCjV
via IFTTT