ഹൈദരാബാദ്: വസ്ത്രധാരണത്തിന്റെ പേരില്‍ തെലുങ്ക് നടിമാരെയും നിര്‍മാതാക്കളെയും സംവിധായകരെയും വിമര്‍ശിച്ച് പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം. ശരീരം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രം ധരിച്ച് താരങ്ങള്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്ന് എസ്.പി ബാലസുബ്രഹ്മണ്യം പറഞ്ഞു. പൊതുപരിപാടികള്‍ക്കും മറ്റും പങ്കെടുക്കാനായി എത്തുമ്പോള്‍ ഇത്തരത്തില്‍ വസ്ത്രം ധരിച്ചാല്‍ സംവിധായകരും നിര്‍മാതാക്കളും സിനിമയിലെടുക്കുമെന്ന ധാരണ പലര്‍ക്കുമുണ്ട്.
സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും എതിരെ കടുത്ത വിമര്‍ശനമാണ് ഗായകന്‍ ഉന്നയിച്ചിരിക്കുന്നത്. സിനിമയില്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കാന്‍ താരങ്ങള്‍ നിര്‍ബന്ധിതരാകുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് പൊതുപരിപാടികളില്‍ പോലും ഇങ്ങനെ വസ്ത്രങ്ങള്‍ അണിഞ്ഞ് അവര്‍ എത്തുന്നതെന്നും എസ്പിബി കൂട്ടിച്ചേര്‍ത്തു.
തെലുങ്ക് സംസ്‌കാരത്തെ പോലും മാനിക്കാത്തവരാണ് ഇത്തരക്കാര്‍. സിനിമയില്‍ നിന്ന് ലഭിക്കുന്ന ലാഭം മാത്രമാണ് അവരുടെ ലക്ഷ്യം. ഒരു പൊതുപരിപാടിക്കിടെയായിരുന്നു എസ്.പിബിയുടെ വിമര്‍ശനം.
from Anweshanam | The Latest News From India http://bit.ly/2RY5r6t
via IFTTT