Breaking

Friday, July 13, 2018

അപവാദപ്രചാരണം മങ്കര പഞ്ചായത്ത്‌ പ്രസിഡൻറ് ആത്മഹത്യയ്ക്ക്‌ ശ്രമിച്ചു

പത്തിരിപ്പാല: നോട്ടീസിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും അപവാദപ്രചാരണം നടത്തിയതിൽ മനംനൊന്ത്‌ മങ്കര പഞ്ചായത്ത്‌ പ്രസിഡൻറ് ഓഫീസിനകത്ത്‌ ആത്മഹത്യയ്ക്ക്‌ ശ്രമിച്ചു. മഞ്ഞക്കര ചാത്തംകണ്ടം ജയരാജിന്റെ ഭാര്യ എസ്. ജിൻസിയാണ് ആത്മഹത്യാശ്രമത്തിനെത്തുടർന്ന് ജില്ലാശുപത്രി തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്നത്. കഴിഞ്ഞ രണ്ടുനാളായി മങ്കര മേഖലയിൽ ഇവർക്കെതിരേ നോട്ടീസിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും അപവാദപ്രചാരണം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാവിലെ ഇവർ ജില്ലാ പോലീസ് മേധാവിക്ക് നേരിട്ട് പരാതിനൽകിയിരുന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയയോടെ ജിൻസിയെ അബോധാവസ്ഥയിൽ ഓഫീസിൽ കണ്ടെത്തുകയായിരുന്നു. പരിസരത്തുനിന്ന് കുത്തിവെക്കാനുപയോഗിച്ചതെന്ന്‌ കരുതുന്ന സിറിഞ്ചും കണ്ടെത്തിയിട്ടുണ്ട്. ഇവർ നഴ്സിങ്ങ് ബിരുദധാരിയാണ്. സഹപ്രവർത്തകരാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്.മങ്കര പോലീസ് കേസെടുത്തിട്ടുണ്ട്. സാമൂഹികമാധ്യമത്തിലൂടെ പ്രചാരണം നടത്തിയ താവളം സ്വദേശിയെ പോലീസ് തിരിച്ചറിഞ്ഞു. ഇയാൾ വിദേശത്തേക്ക് കടന്നതായാണ് സൂചന. അപവാദപ്രചാരണം നടത്തിയവരെ വൈകാതെ അറസ്റ്റുചെയ്യുമെന്ന് മങ്കര എസ്.ഐ. എൻ.കെ. പ്രകാശ് പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2L9AmIE
via IFTTT