ശ്രീനഗർ: അവധിക്കെത്തിയ സി.ആർ.പി.എഫ് ജവാനെ തീവ്രവാദികൾ വീട്ടിൽ അതിക്രമിച്ച് കയറി വെടിവെച്ച് കൊന്നു. സി.അർ.പി.എഫ് കോൺസ്റ്റബിൾ നസീർ അഹമ്മദാണ് കൊല്ലപ്പെട്ടത്.അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പുൽവാമയിലെ നൈയിലെ വീട്ടിൽ വെച്ച് വെടിയേറ്റനസീർ അഹമ്മദിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. അക്രമികൾക്കായി സൈന്യം ഈ പ്രദേശം വളഞ്ഞിട്ടുണ്ട്. തിരച്ചിൽ പുരോഗമിക്കുകയാണ്. സൈനികരേയും പോലീസുകാരേയും വീട്ടിൽ കയറി അക്രമിക്കുന്ന സംഭവങ്ങൾ കശ്മീരിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ജൂലായ് 6ന് ഷോപ്പിയാൻ ജില്ലയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ജാവൈദ് ദാർ എന്ന പോലിസുകാരന്റ ജഡം പിന്നിട് കുൽഗാമിൽ നിന്ന് കിട്ടിയിരുന്നു. ജൂലായ് 21 ന് തെക്കൻ കശ്മീരിലെ കുൽഗാമിൽ നിന്ന് ലീവിലായിരുന്ന കോൺസ്റ്റബിൾ മുഹമ്മദ് സലീം ഷായെ തീവ്രവാദികൾതട്ടികൊണ്ടു പോയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2LAEbI7
via
IFTTT