Breaking

Tuesday, July 31, 2018

റഫാൽ അഴിമതി റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നതായി രാഹുൽ ഗാന്ധി

റഫാൽ അഴിമതി റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകരെ ഉന്നത നേതാവിന്റെ അനുയായികൾ ഭീഷണിപ്പെടുത്തുന്നതായി രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് വിവാദ കരാറിനെതിരായുള്ള രാഹുലിന്റെ ആരോപണം. ഭീഷണികൾ വകവെക്കാതെ സത്യംപുറത്ത് കൊണ്ടുവരാനും മിസ്റ്റർ 56 നെതിരെ നിൽക്കാനും ധൈര്യമുള്ള മാധ്യമ പ്രവർത്തകരെ ഓർത്ത് അഭിമാനിക്കുന്നതായും രാഹുൽ ഗാന്ധി പറഞ്ഞു.

ഫ്രാൻസുമായുള്ള വിവാദ റഫാല്‍ ഇടപാടിന്‍റെ രേഖകൾ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. റഫാല്‍ ഇടപാടിന് 10 ദിവസം മുന്‍പാണ് റിലയൻസ് പ്രതിരോധ കമ്പനി രൂപീകരിച്ചത്. ഇതിനായി പ്രതിരോധമന്ത്രാലയത്തിന്‍റെ അനുമതിയും ഓഡിറ്റും വേണമെന്നത് പാലിച്ചിട്ടില്ല. റഫാല്‍ തകരാറിനൊപ്പം ഒരു ലക്ഷം കോടിയുടെ അധിക ഇടപാടിന് കൂടി റിലയൻസിന് കരാർ നൽകിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 

നേരത്തേ, റഫാല്‍ പോര്‍ വിമാന ഇടപാടില്‍ ഓരോ വിമാനത്തിലും 59 കോടി രൂപ ലാഭിച്ചതിന്‍റെ രേഖകള്‍ മോദി സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് റഫാല്‍ വിമാനങ്ങള്‍ക്കായി നടത്തിയ വിലപേശലിനേക്കാള്‍ കുറഞ്ഞ തുകയ്ക്കാണ് വിമാനം സ്വന്തമാക്കിയതെന്നാണ് പ്രതിരോധ മന്ത്രാലയവും വ്യോമസേനയും വ്യക്തമാക്കിയത്. 



from Anweshanam | The Latest News From India https://ift.tt/2KddOT7
via IFTTT