Breaking

Monday, July 30, 2018

ഓഹരി സൂചികകളില്‍ റെക്കോഡ് നേട്ടം തുടരുന്നു

മുംബൈ: ഓഹരി സൂചികകളിൽ റെക്കോഡ് നേട്ടംതുടരുന്നു. സെൻസെക്സ് 70 പോയന്റ് ഉയർന്ന് 37407ലും നിഫ്റ്റി 20 പോയന്റ് നേട്ടത്തിൽ 11298ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1012 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 476 ഓഹരികൾ നഷ്ടത്തിലുമാണ്. എസ്ബിഐ, ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, ഐഒസി, റിലയൻസ്, ടെക് മഹീന്ദ്ര, പവർ ഗ്രിഡ് കോർപ്, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, ഐടിസി, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി, സിപ്ല, ഹീറോ മോട്ടോർകോർപ്, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ.് ബാങ്കിങ് ഓഹരികളാണ് മികച്ച നേട്ടത്തിൽ. അതിൽതന്നെ പൊതുമേഖല ബാങ്കുകൾ മികവുപുലർത്തി. മിഡ് ക്യാപ് സൂചിക ഒരുശതമാനത്തോളം നേട്ടമുണ്ടാക്കിയപ്പോൾ ബാങ്ക് നിഫ്റ്റി റെക്കോഡ് ഉയരത്തിലെത്തി.


from mathrubhumi.latestnews.rssfeed https://ift.tt/2vo1ABJ
via IFTTT