Breaking

Tuesday, July 31, 2018

സ്‌കൂളിലെ ‘ഗുരുപാദപൂജ’: സംസ്​ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ചേർപ്പ്​ സി.എൻ.എൻ ഗേൾസ്​ സ്​കൂളി​ൽ നടന്ന ‘ഗുരുപാദപൂജ’ വിഷയത്തിൽ സംസ്​ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെകുറിച്ച് അന്വേഷിക്കാൻ കമ്മീഷൻ ഉത്തരവിട്ടു. പൊതുവിദ്യാഭ്യാസ ഡയറക്​ടറോടും തൃശൂർ ജില്ല പൊലീസ്​ മേധാവിയോടും വിദ്യാഭ്യാസ ഉപ ഡയറക്​ടറോടും അടിയന്തര റിപ്പോർട്ട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. റി​പ്പോർട്ട്​ കിട്ടിയാൽ നടപടി സ്വീകരിക്കുമെന്ന്​ കമീഷൻ ചെയർമാൻ പി.കെ. ഹനീഫ അറിയിച്ചു.

വിവിധ മതസ്​ഥരായ കുട്ടികൾ പഠിക്കുന്ന സ്​കൂളിൽ വിദ്യാർഥികളെക്കൊണ്ട്​ മതാചാര പ്രകാരം അധ്യാപകരുടെ പാദപൂജ ചെയ്യിപ്പിച്ചുവെന്ന പത്രവാർത്തകളുടെ അടിസ്​ഥാനത്തിലാണ്​ സ്വമേധയാ കേസെടുത്തതെന്ന്​ കമീഷൻ വാർത്തകുറിപ്പിൽ അറിയിച്ചു​.



from Anweshanam | The Latest News From India https://ift.tt/2M5ok0r
via IFTTT